വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമെന്ന് മന്ത്രി


വാക്സിന്റെ ഗുണനിലവാരപരിശോധനയ്ക്ക് സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.

വീണാ ജോർജ്

തിരുവനന്തപുരം: പ്രതിരോധവാക്സിനെടുത്തവർപോലും പേവിഷബാധയേറ്റു മരിച്ച സാഹചര്യത്തിൽ വാക്സിന്റെ ഗുണനിലവാരപരിശോധനയ്ക്ക് സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സമിതിയെ ആരോഗ്യവകുപ്പ് നിശ്ചയിക്കും.

നിയമസഭയിൽ പി.കെ. ബഷീർ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന്റെ മറുപടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വാക്സിൻവിതരണം കൃത്യമായി നടക്കുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞതാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.

ഇക്കൊല്ലം നായയുടെ കടിയേറ്റ് മരിച്ചവരിൽ നാലുപേർ വാക്സിൻ എടുത്തവരായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമെന്നും മന്ത്രി വിശദീകരിച്ചു.

സെൻട്രൽ ഡ്രഗ്‌സ് ലാബിന്റെ സർട്ടിഫിക്കേഷനുള്ള മരുന്നുമാത്രമാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. ഇത്തരത്തിൽ വാങ്ങിയ 50,000 വയൽ വാക്സിൻ പിൻവലിച്ചിട്ടില്ല. വീണ്ടും സർട്ടിഫിക്കേഷൻ നടത്താനായി കമ്പനിക്കയച്ചുവെങ്കിലും ഗുണനിലവാരപരിശോധന നടത്തിയതാണെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന് മടക്കിത്തന്നു. വാക്സിൻ ഉപയോഗം കൂടിയപ്പോഴാണ് തമിഴ്‌നാട്ടിൽനിന്ന് 5000 വയൽ വാങ്ങിയത്. വാക്സിനെടുത്തവരും മരിച്ചതിൽ റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും -മന്ത്രി പറഞ്ഞു.

ലോകായുക്തയുടെയല്ല, പറിക്കേണ്ടത് നായകളുടെ പല്ല്

ലോകായുക്തയുടെ പല്ല് പറിക്കാനല്ല, നായകളുടെ പല്ലുപറിക്കാനാണ് നിയമമുണ്ടാകേണ്ടതെന്ന് പി.കെ. ബഷീർ എം.എൽ.എ. സംസ്ഥാനത്ത് മൂന്നരക്കോടി ജനങ്ങൾ കഷ്ടപ്പാടിലും നായകൾ സുഖവാസത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഡ്രഗ്‌സ് ലാബ് പരിശോധിക്കാതെ 50,000 വയൽ പേവിഷ പ്രതിരോധമരുന്ന് സംസ്ഥാനത്ത് എത്തിച്ചെന്നും വിവാദമായപ്പോൾ തിരിച്ചയച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ഈവർഷം നായയുടെകടിയേറ്റത് 1.87 ലക്ഷംപേർക്ക്

ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് നായയുടെകടിയേറ്റത് 1.87 ലക്ഷം പേർക്ക്. സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായകളുണ്ടെന്നാണ് കണക്കെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും അറിയിച്ചു. വളർത്തുനായകൾക്ക് പ്രതിരോധകുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: health minister veena george on rabies related death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented