'പരിശോധനക്കയച്ചതു കൊണ്ടാണ് വാക്‌സിന്‍ പിന്‍വലിച്ചത്,അതു കീഴ്‌വഴക്കമാണ്';വിശദീകരണവുമായി ആരോഗ്യമന്ത്രി


വീണാ ജോർജ്

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയത്.

നായയുടെ കടിയേറ്റ് മരിച്ചവരില്‍ വാക്‌സിനെടുത്ത അഞ്ചു പേര്‍ ഉണ്ടെന്ന് മനസിലായപ്പോള്‍ പ്രസ്തുത ബാച്ചില്‍ ഉള്‍പ്പെട്ട വാക്‌സിന്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമയത്ത് അതേ ബാച്ചില്‍ ഉള്‍പ്പെട്ട ബാക്കി വാക്‌സിന്‍ പരിശോധനാ ഫലം വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് സാധാരണയായി തുടരുന്ന കീഴ്‌വഴക്കമാണെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

ഈ ബാച്ച് നേരത്തെ കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ചതാണെന്നും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്‌സിഎല്‍) ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.


Content Highlights: health minister veena george on misunderstanding withdrawal anti rabies vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


Sonia Rahul

7 min

ഗാന്ധി കുടുംബമേ, എന്തൊരു വീഴ്ചയാണിത്! | വഴിപോക്കൻ

Sep 28, 2022

Most Commented