കുഞ്ഞ് നിർവാന് ജീവിതത്തിലേക്ക് പിച്ചവെക്കാൻ സഹായം വേണം, പിന്തുണ അറിയിച്ച് ആരോ​ഗ്യമന്ത്രി


ആരോ​ഗ്യമന്ത്രി വീണ ജോർജിനൊപ്പം സാരം​ഗും അതിഥിയും നിർ‌വാനും

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന അസുഖം ബാധിച്ച കുഞ്ഞുനിർവാന്റെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സാരംഗ്-അദിതി ദമ്പതിമാരുടെ15 മാസം പ്രായമുള്ള കുഞ്ഞിന് ജീവിതത്തിലേക്ക് പിച്ചവെക്കാൻ കോടികളുടെ സഹായമാണ് വേണ്ടത്. ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൗഡ് ഫണ്ടിം​ഗും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ നിർവാന് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് ആരോ​ഗ്യമന്ത്രി വീണ ജോർജ്.

സമൂഹികമാധ്യമത്തിലൂടെയാണ് നിർവാനെക്കുറിച്ച് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. നിലവിലെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കും സർക്കാരിന്റേതായ പിന്തുണ നൽകാം എന്നറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എസ്എംഎ ബാധിച്ച കുട്ടികൾക്കായി ഈ കാലഘട്ടത്തിൽ സർക്കാർ എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചതിനെക്കുറിച്ചും ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേർപ്പെടുത്തിയതിനെക്കുറിച്ചും മന്ത്രി കുറിപ്പിൽ പങ്കുവെച്ചു. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കുറിപ്പിലേക്ക്...

ഇന്ന് ഉച്ച കഴിഞ്ഞാണ് സാരംഗും ഭാര്യ അതിഥിയും കൂടി എന്നെ കാണാൻ കുഞ്ഞ് നിർവാണുമായി ഓഫീസിലെത്തിയത്. കുഞ്ഞിന് 15 മാസമാണ് പ്രായം. കുഞ്ഞിന് ടൈപ്പ് 2 എസ്എംഎ രോഗമാണ്. അപൂർവ രോഗത്തിന് രണ്ട് വയസിന് മുമ്പെടുക്കേണ്ട മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്തതാണ്. എന്നാൽ ക്രൗഡ് ഫണ്ടിംഗിലൂടെ ഇത് എത്തിക്കാറുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

നിലവിലെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കും സർക്കാരിന്റേതായ പിന്തുണ നൽകാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികൾക്കായി ഈ കാലഘട്ടത്തിൽ സർക്കാർ എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസായി എസ്എടിയെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേർപ്പെടുത്തിയിട്ടുണ്ട്. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

രജിസ്റ്റർ ചെയ്ത 200 ഓളം പേരിൽ 34 കുട്ടികൾക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 10 പേർക്കും കോഴിക്കോട് 24 പേർക്കുമാണ് മരുന്നെത്തിച്ചത്.

സാരംഗ് അദിതി ദമ്പതിമാർക്കൊപ്പം മകൻ ‌‌നിർവാൻ

നിർവാന് രണ്ടുവയസ്സിനുമുമ്പ് മരുന്ന്‌ നൽകിയാലേ പ്രയോജനമുള്ളൂ. ഭീമമായ തുക സ്വരുക്കൂട്ടാനായി സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപവത്കരിച്ച് സഹായം തേടുകയാണിവർ.

മുംബൈ ആർ.ബി.എൽ. ബാങ്കിൽ നിർവാൻ എ. മേനോൻ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2223330027465678. IFSC: RATN0(പൂജ്യം)VAAPIS,

UPI ID: assist.babynirvaan@icici

Content Highlights: health minister veena george facebook note on sma patient nirvan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented