അഞ്ചുദിവസത്തിനിടെ 24 പേർക്ക് രോഗബാധ; എലിപ്പനി നിയന്ത്രിക്കാൻ കാരുണ്യവഴി 10 ലക്ഷം ഗുളിക


രോഗവ്യാപനം കൂടുമെന്നതു കണക്കിലെടുത്താണ് കാരുണ്യഫാർമസിയുടെ സഹകരണം തേടിയതെന്നാണ് വിവരം.

Representative Image| Photo: Gettyimages.in

ആലപ്പുഴ: എലിപ്പനി വ്യാപകമായ ജില്ലയ്ക്കു പ്രത്യേക പരിഗണന നൽകി പ്രതിരോധ ഗുളികയെത്തിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കാരുണ്യ ഫാർമസി വഴി അടിയന്തര പ്രതിരോധത്തിനായി 10 ലക്ഷം ഡോക്സി സൈക്ലിൻ ഗുളികയാണു നൽകുന്നത്. ഇതിൽ 60,000 ഗുളിക കഴിഞ്ഞദിവസമെത്തി. ബാക്കി ഉടനെയെത്തും.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) മരുന്നിനായി തത്കാലം കാത്തുനിൽക്കില്ല. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നൽകേണ്ട മരുന്നുകൾ ഇതുവരെ നൽകാൻ അവർക്കു കഴിഞ്ഞില്ല. ടെൻഡർ നടപടികൾ പൂർത്തിയായിട്ടുമില്ല. ഇനിയും അതിനു കാത്തുനിന്നാൽ രോഗവ്യാപനം കൂടുമെന്നതു കണക്കിലെടുത്താണ് കാരുണ്യഫാർമസിയുടെ സഹകരണം തേടിയതെന്നാണ് വിവരം.

കെ.എം.എസ്.സി.എൽ. ടെൻഡർ നടപടികൾ പൂർത്തിയാകുംവരെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളും തദ്ദേശസ്ഥാനപങ്ങളും ചേർന്നു മരുന്നുവാങ്ങണമന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യനിർദേശം. അതനുസരിച്ചു ചിലയിടങ്ങളിൽ മരുന്നുവാങ്ങി. സാമ്പത്തിക പ്രയാസമുള്ള ചില സ്ഥാപനങ്ങൾ നിർദേശം അവഗണിച്ചു. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ അളവു മരുന്നു സ്വകാര്യ മേഖലയിൽനിന്നു സംഭരിക്കുന്നതിനും തടസ്സമുണ്ടായി. ഇതെല്ലാം പ്രതിരോധത്തെ ബാധിച്ചു.

സംസ്ഥാനത്ത് എലിപ്പനിവ്യാപനം കൂടുതൽ ആലപ്പുഴയിൽ

സംസ്ഥാനത്തെ മറ്റൊരു ജില്ലയിലുമില്ലാത്ത തരത്തിലുള്ള എലിപ്പനി വ്യാപനമാണ് അടുത്തകാലത്ത് ആലപ്പുഴയിലുണ്ടായത്. പ്രതിമാസം ശരാശരി 40 പേർക്കുവരെ രോഗം പിടിപെട്ടു. അഞ്ചുദിവസത്തിനിടെമാത്രം 24 പേർക്കു രോഗം ബാധിച്ചു. ഈ മാസം ഒരുമരണവുമുണ്ടായി. കേരളത്തിൽ ആകെ റിപ്പോർട്ടുചെയ്യുന്ന എലിപ്പനിക്കേസുകളിൽ പകുതിയും ആലപ്പുഴയിലാണ്. പ്രതിരോധ മരുന്നിനുള്ള ക്ഷാമമാണ് ഇതിനു കാരണമായതെന്നാണ് ആക്ഷേപം.

താഴ്ന്നപ്രദേശങ്ങൾ ഏറെയുള്ള ജില്ലയിൽ എലിപ്പനി പ്രതിരോധത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കാതിരുന്നതും വിനയായി.

Content Highlights: health department to prevent rat bite fever


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented