ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ


ഉണ്ണി ശുകപുരം

Representative Image| Photo: Gettyimages

എടപ്പാൾ: ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോയെന്നു കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി. നിവാരണയജ്ഞം നടത്തും. 2017-21 കാലയളവിൽ ചികിത്സയെടുത്തവരെയും അവരുടെ കൂടെ താമസിച്ചവരെയും പരിചരിച്ചവരെയും വീടുകളിൽ സന്ദർശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയുമാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തുക. കണ്ടെത്തിയ ആളുകളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഒരാൾക്ക് 500 രൂപവെച്ച് ആശ പ്രവർത്തകർക്ക് നൽകും.

അടുത്തകാലത്ത് കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗവും നേരേത്ത രോഗികളുമായി സമ്പർക്കമുള്ളവരായിരുന്നു. ഇതാണ് ഇത്തരമൊരു യജ്ഞമാരംഭിക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്. നേരിട്ട് രോഗലക്ഷണം കാണിക്കാതെ മറ്റ്‌ അസുഖങ്ങൾക്കുനടത്തുന്ന പരിശോധനകളിലാണ് ടി.ബി. കണ്ടെത്തുന്നത്. ഇതൊഴിവാക്കാനും രോഗലക്ഷണമുള്ളവരെ നേരത്തേതന്നെ കണ്ടെത്തുന്നതിനും ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ കൂട്ടായ്മകൾ രൂപവത്കരിച്ചുള്ള പ്രവർത്തനത്തിനാണ് തുടക്കമിടുന്നത്.2021 വരെ ചികിത്സ നടത്തിയവരുടെ പേര്, വയസ്സ്, വിലാസം, ചികിത്സ തുടങ്ങിയതെന്ന്, ഏതുതരമായിരുന്നു രോഗം എന്നീ വിവരങ്ങൾ ടി.ബി. യൂണിറ്റ് തലത്തിൽനിന്ന് ബ്ലോക്ക്, പഞ്ചായത്ത് തല ആരോഗ്യപ്രവർത്തകർക്ക് നൽകും. ഈ പട്ടികയുമായി ആശമാരും ഫീൽഡ് സ്റ്റാഫും വീടുകളിലെത്തി നിശ്ചിത മാതൃകയിലുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങളന്വേഷിച്ച് ചേർക്കും. രോഗംവന്നവർ, കുടുംബാംഗങ്ങൾ എന്നിവരെ സ്ക്രീനിങ് നടത്തി രോഗലക്ഷണമുള്ളവരെ കഫ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബർ ഒൻപതിനകം ഈ പ്രവർത്തനം പൂർത്തിയാക്കും.

Content Highlights: health department tb prevention campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented