Representative Image| Photo: PTI
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള ആദ്യ പ്രത്യേക ആരോഗ്യകേന്ദ്രം തലസ്ഥാനത്ത് ഞായറാഴ്ച പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക് സ്ഥാപിച്ചത്. പ്രദേശത്ത് അടഞ്ഞുകിടക്കുന്ന ഒരു സ്കൂൾ പ്രദേശത്താണ് ഡൽഹിയിലെ സന്നദ്ധസംഘടനയായ സേവാഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവാണ് ക്ലിനിക് ആരംഭിച്ചത്.
ഈ ക്ലിനിക്കിൽ ഏഴ് ഡോക്ടർമാരുണ്ടാകും. ഇവിടെ പതിവ് പരിശോധനകൾക്കും ചികിത്സയ്ക്കുമുള്ള സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ മറ്റ് ക്ലിനിക്കുകൾ സന്ദർശിക്കുമ്പോൾ ലൈംഗികത്തൊഴിലാളികൾ നേരിടുന്ന വിവേചനത്തിനും അവഗണനയ്ക്കും ഇത് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സേവാ ഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവിന്റെ ഡൽഹി പ്രദേശം ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പറഞ്ഞു.
ചികിത്സക്കെത്തിയത് ലൈംഗികത്തൊഴിലാളികളാണെന്ന് അറിയുമ്പോൾ ഡോക്ടർമാർ പോലും വ്യത്യസ്തമായി പെരുമാറാറുണ്ട്.
എന്നാൽ ഞായറാഴ്ച ആരംഭിച്ച ക്ലിനിക് ലൈംഗികത്തൊഴിലാളികൾക്കുവേണ്ടി മാത്രമായതിനാൽ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കും.
സമൂഹത്തിലെ ഒറ്റപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളായ ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾ അവരുടെ അന്തസ്സും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ അജ്മേരി ഗേറ്റിൽനിന്ന് ലാഹോരി ഗേറ്റിലേക്ക് പോകുന്ന റോഡാണ് ജി.ബി. റോഡ് അഥവാ ഗാർസ്റ്റിൻ ബാസ്റ്റിൻ റോഡ്. പ്രദേശത്ത് 1,000-ത്തിലധികം ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
Content Highlights: health clinic for sex workers their families opened in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..