തിരുവമ്പാടി ആരോഗ്യകേന്ദ്രം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക്


തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ യു. എച്ച്.ഐ.ഡി. കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വാർഡ് മെമ്പർ കെ.എം. മുഹമ്മദലിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

തിരുവമ്പാടി: കുടുംബാരോഗ്യകേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന് ഭാഗമായുള്ള യു.എച്ച്.ഐ.ഡി. (ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍) കാര്‍ഡ് വിതരണം ആരംഭിച്ചു. ഇനിമുതല്‍ ആശുപത്രിയിലെ ഒ.പി. യില്‍ വരുന്നവര്‍ യു. എച്ച്. ഐ.ഡി. കാര്‍ഡ് കൈപ്പറ്റുന്നതിനായി ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. കാര്‍ഡിന്റെ ഫീസായി രജിസ്ട്രേഷന്‍ കൗണ്ടറില്‍ പത്തുരൂപ അടയ്ക്കുകയും വേണം. യു.എച്ച്.ഐ.ഡി. കാര്‍ഡ് വാര്‍ഡുതല വിതരണോദ്ഘാടനം പഞ്ചായത്തംഗം കെ. എം. മുഹമ്മദലിക്ക് നല്‍കി പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.

ഇ-ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍, ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ ശ്യംജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നിഖില, രാമചന്ദ്രന്‍ കരിമ്പില്‍, ലിസി സണ്ണി, ഷൗക്കത്തലി കൊല്ലളത്തില്‍, എം. സുനീര്‍, കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എന്താണ് യു.എച്ച്.ഐ.ഡി. കാര്‍ഡ്

ഇ-ഹെല്‍ത്ത് കേരള സംവിധാനം നടപ്പാക്കുന്നതിന്റെ രണ്ടാംഘട്ടമായാണ് യു.എച്ച്.ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നത് വഴി സമയലാഭവും രോഗിസൗഹൃദമായ മെച്ചപ്പെട്ട ചികിത്സാസൗകര്യവുമാണ് ലക്ഷ്യമിടുന്നത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനത്തിലൂടെ ഇ-ഹെല്‍ത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന ഓരോ പൗരന്റെയും മുഴുവന്‍ ആരോഗ്യവിവരങ്ങളും ഇലക്ട്രോണിക് റെക്കോഡായി ക്രോഡീകരിച്ച് സൂക്ഷിക്കും. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ആദ്യപടിയായി ആധാര്‍ അധിഷ്ഠിത സര്‍വേ നടത്തി. സര്‍വേ 80-ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിക്കും.

ക്രോഡീകരിച്ച വ്യക്തിഗതവിവരങ്ങള്‍ ഏതു ആശുപത്രിയിലെ കംപ്യൂട്ടറിലും ലഭിക്കുമെന്നതിനാല്‍ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ യു.എച്ച്.ഐ.ഡി. കാര്‍ഡ് ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും തുടര്‍ ച്ചികിത്സയും ആശുപത്രിസേവനങ്ങളും ആയാസരഹിതമാകും.

സമയനഷ്ടം ഒഴിവാക്കി അടുത്തതവണ ഡോക്ടറെ കാണുന്നതിനുള്ളതീയതിയും സമയവും രേഖപ്പെടുത്തിയ അഡ്വാന്‍സ് ടോക്കണ്‍വരെ ലഭിക്കുന്നതരത്തിലാണ് ഇ-ഹെല്‍ത്തില്‍ സംവിധാനം ഒരുക്കുന്നത്.

ഓരോ വ്യക്തിയുടെയും ആരോഗ്യ പശ്ചാത്തലം യു.എച്ച്.ഐ.ഡി. വഴി ഇ-ഹെല്‍ത്ത് വിവരശൃംഖലയില്‍നിന്ന് ഏത് സര്‍ക്കാര്‍ ആശുപത്രിയിലും ലഭ്യമാകും. അതുവഴി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ അസുഖവിവരങ്ങള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും. കൃത്യമായ ചികിത്സ സമയനഷ്ടമില്ലാതെ നിര്‍ദേശിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും. ഏകീകൃത നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകളുടെയും കുറിക്കുന്ന മരുന്നുകളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട ലാബിലേക്കും ഫാര്‍മസിയിലേക്കും അപ്പപ്പോള്‍ എത്തുന്നതുവഴി അതത് ഇടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജോലി സുഗമമായി നിര്‍വഹിക്കാനും സാധിക്കും. ഒരുപടികൂടി കടന്ന് ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാവുന്ന ടെലിമെഡിസിന്‍ സംവിധാനവും ഈ ഹെല്‍ത്ത് കേരളയുടെ ഭാഗമായുണ്ട്.

Content highlights:health center at Thiruvambadi e health system

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented