പകുതിയോളംകുടുംബങ്ങളും ആശുപത്രിയിൽ; ഡെങ്കിപ്പനിയില്‍ പൊറുതിമുട്ടി അഷ്ടമുടിക്കായലിലെ ദ്വീപ് നിവാസികൾ


ജി. ജ്യോതിലാൽ

ചിലര്‍ക്ക് ഹൃദയത്തിനു പ്രശ്‌നമുണ്ടാകുന്നുണ്ട്. ഡെങ്കി കാരണം അപസ്മാരലക്ഷണങ്ങളും മരുന്നുകൊടുത്തിട്ടും നില്‍ക്കാത്ത രീതിയില്‍ ഛര്‍ദിയും കാണുന്നുണ്ട്.

ഡെങ്കി ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർ

കൊല്ലം: ഡെങ്കിപ്പനി പടര്‍ന്ന് അഷ്ടമുടിക്കായലിലെ മൂന്നു ദ്വീപുകളിലെ താമസക്കാരേറെയും ആശുപത്രിയില്‍. അഷ്ടമുടിക്കായലിലെ സെയ്ന്റ് തോമസ്, സെയ്ന്റ് ജോര്‍ജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തുമെല്ലാമാണ് ഡെങ്കി പടര്‍ന്നിരിക്കുന്നത്.

സെയ്ന്റ്‌തോമസ് ദ്വീപിലെ 100 കുടുംബങ്ങളില്‍ 50 കുടുംബങ്ങളും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ട്. 20 കുടുംബങ്ങള്‍ അഞ്ചാലുംമൂട്ടിലെ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് സെയ്ന്റ്‌തോമസ് ദ്വീപ് നിവാസിയായ ജോസ് പറഞ്ഞു. ഗുരുതരമായനിലയില്‍ നാലുപേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.



ഡെങ്കി ബാധിച്ച് ഒക്ടോബറില്‍ 110 പേരെ നഗരത്തിലെ എ.ജി.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇവിടത്തെ ഡോ. ജോര്‍ജ് ചാക്കോ പറഞ്ഞു. ഇത് ഗുരുതരമായ അവസ്ഥയാണ്. മുമ്പത്തെക്കാള്‍ കഠിനമായ രോഗലക്ഷണങ്ങളാണുള്ളത്. ചിലര്‍ക്ക് ഹൃദയത്തിനു പ്രശ്‌നമുണ്ടാകുന്നുണ്ട്. ഡെങ്കി കാരണം അപസ്മാരലക്ഷണങ്ങളും മരുന്നുകൊടുത്തിട്ടും നില്‍ക്കാത്ത രീതിയില്‍ ഛര്‍ദിയും കാണുന്നുണ്ട്. നേരത്തേ അഞ്ചുദിവസംകൊണ്ട് ആശ്വാസം കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴുമുതല്‍ പത്തുവരെ ദിവസമെടുക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

Content Highlights: islanders of ashtamudikayal are struggling with dengue, health, dengue fever


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented