കേരളത്തിൽ മുതിർന്ന ആളുകളിൽ പകുതിയോളം പേരും പ്രമേഹരോഗികൾ-ഡോ. പി.എം. വാരിയർ


10 വര്‍ഷം മുതല്‍ പഴക്കമുള്ള പ്രമേഹ രോഗികളില്‍ അനുബന്ധ രോഗങ്ങള്‍ കൂടിവരുന്നു.മലയാളികളുടെ ക്രമംതെറ്റിയ ആഹാര രീതിയാണ് രോഗങ്ങള്‍ കൂടാന്‍ കാരണം.

കോട്ടയ്ക്കൽ ആര്യവൈദ്യശാല 59-ാം ആയുർവേദ സെമിനാർ എറണാകുളം ടി.ഡി.എം. ഹാളിൽ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.ആർ. രമേഷ്, ഡോ. ആർ.കെ. രാധിക റാണി, ഡോ. ഇ.എ. സോണിയ, ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, ഡോ. ജി.സി. ഗോപാല പിള്ള, ഡോ. എസ്. രാംമനോഹർ, ഡോ. വി.കെ. ശശികുമാർ, ഡോ. എം. പ്രവീൺ, ഡോ. പി. മോഹന വാരിയർ എന്നിവർ വേദിയിൽ

കൊച്ചി: കേരളത്തിൽ മുതിർന്ന ആളുകളിൽ പകുതിയോളം പേർക്കും പ്രമേഹം ഉണ്ടെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 59-ാം വാർഷിക ആയുർവേദ സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ. വാരിയർ.

മരുന്നുകൾക്കൊപ്പം ആയുർവേദം നിർദേശിക്കുന്ന ജീവിത വീക്ഷണത്തെ കുറിച്ച് ജനങ്ങൾക്ക് അവബോധവും വേണമെന്ന് സെമിനാർ ഉദ്‌ഘാടനം ചെയ്ത മേയർ എം. അനിൽകുമാർ പറഞ്ഞു. 10 വർഷം മുതൽ പഴക്കമുള്ള പ്രമേഹ രോഗികളിൽ അനുബന്ധ രോഗങ്ങൾ കൂടിവരികയാണെന്ന് ഡോ. എസ്. രാംമനോഹർ (പി.വി.എസ്. സൺറൈസ് ഹോസ്പിറ്റൽ, കോഴിക്കോട്) സെമിനാറിൽ പറഞ്ഞു.



മലയാളികളുടെ ക്രമംതെറ്റിയ ആഹാര രീതിയാണ് രോഗങ്ങൾ കൂടാൻ കാരണമെന്ന് ഡോ. ആർ.കെ. രാധികാ റാണി (ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം) ചൂണ്ടിക്കാട്ടി. ഈ രംഗത്ത് ഏറെ ഗവേഷണ സാധ്യതകളുണ്ടെന്ന് ഡോ. എം. പ്രവീൺ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയ്ക്കൽ) പറഞ്ഞു. പഞ്ചകർമം ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ ഇതിന് ഫലപ്രദമാണെന്ന് ഡോ. വി.കെ ശശികുമാർ

(മെഡിക്കൽ സൂപ്രണ്ട്, അമൃത ആയുർവേദ ആശുപത്രി, അമൃത സ്കൂൾ ഓഫ് ആയുർവേദ, കൊല്ലം) പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസ വിഭാഗം റിട്ട. ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മോഡറേറ്ററായിരുന്നു.

പ്രതിഭ പി. നായർ, ഡോ. പാർവതി ജി. നായർ എന്നിവർ ചേർന്ന് എഴുതിയ ‘ആധുനികകാലത്തെ രസായന ചികിത്സ’ എന്ന പുസ്തകം ജില്ലാ മെഡിക്കൽ ഒാഫീസർ ഇ.എ. സോണിയ ഡോ. പി.ആർ. രമേഷിന് (ചീഫ് ക്ലിനിക്കൽ റിസർച്ച്, ആര്യവൈദ്യശാല, എറണാകുളം) നൽകി പ്രകാശനം ചെയ്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. ഡോ. ജി.സി. ഗോപാല പിള്ള സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസറും സൂപ്രണ്ടുമായ ഡോ. പി. മോഹൻ വാരിയർ നന്ദിയും പറഞ്ഞു.

വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ പ്രബന്ധത്തിനുള്ള ദേശീയ അവാർഡ്, ആര്യ വൈദ്യൻ പി. മാധവ വാരിയർ സ്വർണ മെഡൽ, ആര്യവൈദ്യൻ പി.എസ്. വാരിയർ എൻഡോവ്മെന്റ്, ആര്യവൈദ്യൻ എൻ.വി.കെ. വാരിയർ എൻഡോവ്മെന്റ് പ്രൈസ്, മാലതി, എം.കെ. ദേവീദാസ് വാരിയർ എന്നിവരുടെ പേരിലുള്ള ജ്ഞാനജ്യോതി അവാർഡ് എന്നിവയും ചടങ്ങിൽ സമ്മാനിച്ചു.

Content Highlights: diabetic, diabetic patient, Kottakkal arya vaidhyasala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented