അടുത്തഘട്ടം വാക്‌സിൻ കുത്തിവെപ്പിന് മാർഗരേഖയായി


കുത്തിവെപ്പെടുക്കാൻ താഴെപ്പറയുന്ന രേഖകളിലൊന്നും ഹാജരാക്കണം

Representative Image | Photo: Gettyimages.in

ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള മാർഗരേഖ പുറത്തിറക്കി. സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷണും ഉന്നതാധികാര സമിതിയുടെ (Co-WIN) അധ്യക്ഷൻ ഡോ. ആർ.എസ്. ശർമയും ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചർച്ച നടത്തി.60 വയസ്സു കഴിഞ്ഞവർക്കും 45-ന് മുകളിലുള്ള, മറ്റ് രോഗങ്ങളുള്ളവർക്കുമാണ് കുത്തിവെപ്പ് തുടങ്ങുന്നത്. സ്വകാര്യ ആശുപത്രികളിൽ വാക്സിന് പോകുന്നവർ ചെറിയൊരു തുക കുത്തിവെപ്പ് ചെലവിനായി നൽകണം. അത് എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല.

45-ന് മുകളിലുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് 45-നും 59-നും ഇടയിലുള്ള, മറ്റുരോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കുത്തിവെപ്പെടുക്കാൻ താഴെപ്പറയുന്ന രേഖകളിലൊന്നും ഹാജരാക്കണം.

ആധാർ കാർഡ് വോട്ടർ തിരിച്ചറിയൽ കാർഡ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ അതിനായി ഉപായോഗിച്ച ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് (ആധാറോ വോട്ടർകാർഡോ ഇല്ലെങ്കിൽ) ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും തൊഴിൽ രേഖയോ ഔദ്യോഗിക തിരിച്ചറിയൽകാർഡോ.

മൂന്നുവിധത്തിൽ വാക്സിനെടുക്കാം

1) Co-Win ആപ്പ് വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ സ്വന്തമായി രജിസ്റ്റർചെയ്യാം. കുത്തിവെപ്പുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ അതിലുണ്ടാവും. കേന്ദ്രവും വാക്സിനെടുക്കാൻ താത്‌പര്യപ്പെടുന്ന ദിവസം, സമയം തുടങ്ങിയവയും രജിസ്റ്റർചെയ്യുമ്പോൾ തിരഞ്ഞെടുക്കാം.

2) സ്വന്തമായി രജിസ്റ്റർചെയ്യാൻ പറ്റാത്തവർക്ക് ആവശ്യമായ രേഖകളുമായി വാക്സിൻകേന്ദ്രത്തിലേക്കുപോയി അവിടന്ന് രജിസ്റ്റർചെയ്ത് കുത്തിവെപ്പ് നടത്താം.

3) സംസ്ഥാനസർക്കാരുകൾ കുത്തിവെപ്പിന് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസം വാക്സിനെടുക്കാം. ആശാ വർക്കർമാർ, പഞ്ചായത്തംഗങ്ങൾ, വനിതാ സ്വയംസഹായസംഘങ്ങൾ മുതലായവവഴി പരമാവധി ആളുകളെ വാക്സിൻകേന്ദ്രങ്ങളിലെത്തിക്കും.

Content Highlights:guidelines for next level Covid19 vaccination, Covid19, Covid Vaccine, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented