Representative image
ദുബായ്: യു.എ.ഇ.യിലെ വിവിധ വിമാനത്താവളങ്ങൾ വഴി മരുന്നും മറ്റ് ഗുളികകളും കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. രാജ്യത്തെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും വിമാനത്താവളത്തിലെ അധികൃതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനാവാത്തതുമാണ് പല നടപടികൾക്കും കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കൊണ്ടുവരുന്നത് നിരോധിതമരുന്നാണോ എന്ന് യാത്രയ്ക്കുമുൻപ് ഉറപ്പാക്കണം.
- നിരോധിക്കാത്ത മരുന്നാണെങ്കിൽ മൂന്നുമാസത്തേക്ക് മാത്രമുള്ളതേ കൊണ്ടുവരാവൂ.
- പനി, ചുമ, കഫക്കെട്ട്, ജലദോഷം, പ്രഷർ പോലുള്ളവയുടെ മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടി മതിയാകും.
- നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരാൻ യു.എ.ഇ.ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വേണം. ആരോഗ്യമന്ത്രാലയം വെബ്സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം.
- സന്ദർശകവിസക്കാർ, ട്രാൻസിസ്റ്റ് വിസക്കാർ എന്നിവർ നാട്ടിലെ അംഗീകൃത ആശുപത്രിയിൽനിന്നും മെഡിക്കൽ റിപ്പോർട്ട് കരുതണം. ഡോക്ടറുടെ കുറിപ്പടിയുംവേണം. ആരോഗ്യവിഭാഗമോ എംബസിയോ ഇത് സാക്ഷ്യപ്പെടുത്തണം.
- അപരിചിതരിൽനിന്ന് ഒരിക്കലും മരുന്ന് സ്വീകരിക്കരുത്. അത് പല അപകടങ്ങൾക്കും ഇടയാക്കും.
- • വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാൽ രേഖകൾ സഹിതം കൃത്യമായ ഉത്തരം നൽകാനാവണം.
Content Highlights: guidelines for carrying medicines to uae
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..