പ്രതീകാത്മക ചിത്രം | Photo: A.F.P.
തൃശ്ശൂര്‍: കിടത്തിച്ചികിത്സയുടെ ഭാഗമായ മരുന്നുകള്‍ക്കുള്ള നികുതിയിളവ് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിനും കൊടുക്കാനാവില്ലെന്ന് ഉത്തരവ്. ഇതുസംബന്ധിച്ച് അപേക്ഷ പരിഗണിച്ച തമിഴ്നാട് അതോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിങ്ങാണ് ഉത്തരവിറക്കിയത്. ചരക്കുസേവന നികുതി സംബന്ധിച്ച് സംസ്ഥാന അതോറിറ്റികള്‍ നല്‍കുന്ന ഉത്തരവ് രാജ്യത്താകെ ബാധകമാണ്.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് ആരോഗ്യപരിപാലനസേവന രംഗത്തെ മരുന്നുകളുള്‍പ്പെടെയുള്ളവയ്ക്ക് നികുതിയിളവ് നല്‍കി കേരളത്തിലെ അതോറിറ്റി ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒ.പി. വിഭാഗം മരുന്നുകളെയും നികുതിയിളവിന് പരിഗിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ആശുപത്രി അതോറിറ്റിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ച അതോറിറ്റി ഐ.പി., ഒ.പി. വിഭാഗസേവനങ്ങള്‍ക്ക് പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കിടത്തിച്ചികിത്സ നടത്തുന്ന സ്ഥാപനം രോഗികള്‍ക്കുള്ള താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍, ചികിത്സ എന്നിവയ്‌ക്കൊപ്പമാണ് മരുന്നും നല്‍കുന്നത്. ഇത് കോമ്പസിറ്റ് സപ്ലൈ എന്ന ഗണത്തിലാണ്. ഇത്തരത്തില്‍ വിവിധഘടകങ്ങള്‍ ചേര്‍ന്ന വിതരണത്തിനാണ് നിയമപ്രകാരമുള്ള നികുതിയിളവ്.
ഒ.പി. വിഭാഗത്തില്‍ ഇത്തരം സേവനങ്ങളൊന്നും ഒപ്പം നല്‍കുന്നില്ല. ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ ആവശ്യമെങ്കില്‍ മറ്റു കടകളില്‍നിന്ന് വാങ്ങാവുന്നതുമാണ്. ഇതിനെ സ്വതന്ത്രവിതരണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. അതിനാല്‍ ഒ.പി. വിഭാഗം മരുന്നുകള്‍ക്ക് നികുതിബാധകമാണെന്നുമാണ് അതോറിറ്റിയുടെ തീര്‍പ്പ്.
Content Highlights: gst, op patients medicine, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..