ഒമിക്രോൺ: മുന്നൊരുക്കങ്ങൾ തുടങ്ങാൻ സര്‍ക്കാര്‍ നിർദേശം


ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു. വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കും.

പ്രതീകാത്മക ചിത്രം | Photo: A.N.I

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടങ്ങളോടും ആരോഗ്യവകുപ്പിനുകീഴിലെ സ്ഥാപനങ്ങളോടും മുന്നൊരുക്കങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശംനല്‍കി. മൂന്നുഘട്ടങ്ങളായാണ് തയ്യാറെടുപ്പ്.

ഒന്നാംഘട്ടം

രോഗികളുടെ എണ്ണം ജനുവരി ഒന്നിന് ഉണ്ടായിരുന്നതില്‍നിന്ന് ഇരട്ടിയാവുകയോ അത്യാഹിതവിഭാഗത്തില്‍ രോഗികളുടെ എണ്ണം 50 ശതമാനം വര്‍ധിക്കുകയോ ചെയ്താല്‍

പ്രവര്‍ത്തനം

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒഴിവാക്കി പ്രാഥമികതല ചികിത്സാസൗകര്യങ്ങള്‍ കണ്ടെത്തുക. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു. വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കും. ഡെന്റല്‍, ഭാരതീയ ചികിത്സാ രീതികള്‍, ഹോമിയോ എന്നിവയില്‍നിന്നുള്ള ജീവനക്കാരെ സജ്ജരാക്കും.

രോഗികളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ക്ലസ്റ്ററുകളോ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളോ രൂപപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പാക്കും. ക്ലസ്റ്ററുകളില്‍ പരിശോധന വര്‍ധിപ്പിക്കും. ഐസൊലേഷന്‍ സൗകര്യം ഒരുക്കും.

ക്ലസ്റ്ററുകളില്‍നിന്ന് ജനിതക ശ്രേണീകരണത്തിനായി നിശ്ചിത സാംപിളുകള്‍ ശേഖരിക്കും. ജില്ലയില്‍ ലഭ്യമായ ഓക്‌സിജന്‍ അളവ് എത്രത്തോളമെന്ന് വിലയിരുത്തും. മരുന്ന്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് വര്‍ധിപ്പിക്കും.

രണ്ടാംഘട്ടം

അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയോ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിലെ ആശുപത്രികളിലുള്ള രോഗികളുടെ പത്തുശതമാനം ആവുകയോ ചെയ്താല്‍

പ്രവര്‍ത്തനം

പ്രാഥമികതല ചികിത്സാസൗകര്യം ഉയര്‍ത്തല്‍. ഓക്‌സിജന്‍ കിടയ്ക്ക, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം 30 ശതമാനം വര്‍ധിപ്പിക്കും. കോവിഡിതര ചികിത്സ നിയന്ത്രിക്കും. ക്ലസ്റ്ററുകള്‍ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍ എന്നിവ കൂടുതല്‍ കണ്ടെത്തും. ക്ലസ്റ്ററുകളില്‍ പരിശോധന വര്‍ധിപ്പിക്കും. ജനിതക ശ്രേണീകരണത്തിനായും സാംപിള്‍ അയക്കും.

ദ്രവീകൃത ഓക്‌സിജന്‍ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവരെ മുഴുവന്‍ ഗൃഹനിരീക്ഷണത്തിലാക്കണം.

മൂന്നാംഘട്ടം

കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിലെ ആശുപത്രികളിലുള്ള രോഗികളുടെ 25 ശതമാനമായി ഉയര്‍ന്നാല്‍

പ്രവര്‍ത്തനം

പ്രാഥമിക നിരീക്ഷണകേന്ദ്രങ്ങളും ഫീല്‍ഡ്തല ആശുപത്രികളും തുടങ്ങും. മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കായി നീക്കിവെച്ചിട്ടുള്ള കോവിഡ് കിടക്കകള്‍ ഉപയോഗിക്കും. കോവിഡിതര ചികിത്സ നിയന്ത്രിക്കല്‍. സ്വകാര്യ ആശുപത്രികള്‍ സജ്ജമാക്കല്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കിടക്കകളുടെ എഴുപത് ശതമാനമായാല്‍ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented