പെട്ടിമുടിയിൽ ഉരുളിൽ മറഞ്ഞ അമ്മയുടെയും അച്ഛന്റെയും സ്വപ്നം സഫലമാകുന്നു,‌ ​ഗോപിക ഡോക്ടറാവും


പാലക്കാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ ജി. ഗോപിക അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടശേഷം കോളേജ് പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മിയോട് സംസാരിക്കുന്നു

പാലക്കാട്: എം.ബി.ബി.എസ്. പ്രവേശനനടപടികൾ പൂർത്തീകരിച്ച് പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മിക്ക്‌ മുന്പാകെ അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പുവെക്കുമ്പോൾ ഗോപിക ഒരുനിമിഷം പുഞ്ചിരിച്ചു. മാതാപിതാക്കളെയും കുടുംബത്തിലെ പലരെയും കവർന്നെടുത്ത ദുരന്തം സമ്മാനിച്ച ആഘാതത്തിന്റെ കണ്ണീരുകടന്നുള്ള പുഞ്ചിരി. ആ പുഞ്ചിരി മൂന്നാർ പെട്ടിമുടിയിൽ ഉരുളിൽ മറഞ്ഞ അച്ഛൻ ഗണേശനും അമ്മ തങ്കത്തിനുമുള്ളതാണ്, മകൾ ഡോക്ടറാകണമെന്ന അവരുടെ ആഗ്രഹത്തിനുള്ളതാണ്.

മാതാപിതാക്കളുടെ ആഗ്രഹം പോലെ മകൾ ജി. ഗോപിക ഡോക്ടറാകും. പാലക്കാട് മെഡിക്കൽ കോളേജിൽ ഗോപിക ശനിയാഴ്ച പ്രവേശനം നേടി.2020 ഓഗസ്റ്റ് ആറിനാണ് ഗോപികയെയും സഹോദരിയെയും അനാഥരാക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടിയത്. മാതാപിതാക്കൾ, കുടുംബക്കാർ, സമീപവാസികൾ എന്നിങ്ങനെ 24 പേരാണ് അന്ന് മണ്ണിൽ മറഞ്ഞത്. പഠനത്തിനായി തിരുവനന്തപുരത്തായിരുന്നതിനാൽ ഗോപികയും സഹോദരിയും രക്ഷപ്പെട്ടു.

അന്നത്തെ സംഭവം ഗോപിക ഒരു നടുക്കത്തോടെ ഇന്നുമോർക്കുന്നു-‘‘ഓൺലൈൻ ക്ലാസായിരുന്നു അന്ന്. മൊബൈലിൽ ക്ളാസ് കാണാൻ റേഞ്ച് കിട്ടാത്ത അവസ്ഥ. അതിനാലാണ് തിരുവനന്തപുരത്ത്, അച്ഛന്റെ സഹോദരിയുടെ മകളുടെ വീട്ടിൽ പോയത്. ആ സമയത്താണ് ദുരന്തമുണ്ടാകുന്നത്. പ്ലസ്‌വൺ പരീക്ഷാഫലം വന്നതിനെക്കുറിച്ച് അച്ഛനുമായി ഫോണിൽ സംസാരിച്ച് ഏറെ കഴിയുംമുമ്പാണ് ഉരുൾ വന്ന്‌ മൂടിയത്.’’

പിന്നീട് തിരുവനന്തപുരം പട്ടം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി. പോസ്റ്റ്മെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. കോഴ്സ് കഴിഞ്ഞെങ്കിലും നിലവിൽ അവിടെത്തന്നെ പ്രത്യേകാനുമതിയോടെ സഹോദരിയോടൊപ്പം താമസിച്ചുവരുന്നു. സഹോദരി ഹേമലത കേരള സർവകലാശാലയിൽ മൂന്നാംവർഷ ബി.എസ്‌സി. ബോട്ടണി വിദ്യാർഥിയാണ്.

പാലാ ബ്രില്യൻറിൽ പരിശീലനം നേടിയാണ് പ്രവേശനപ്പരീക്ഷയ്ക്ക്‌ തയ്യാറെടുത്തത്. ആദ്യ അലോട്മെന്റിലാണ് പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയത്. ശനിയാഴ്ച രാവിലെ, ബന്ധു രാജേഷ് കുമാറിനും ബ്രില്യന്റിലെ അധ്യാപകരായ ജി.ഒ. ജിഷയ്ക്കും എം.ആർ. നീതുവിനുമൊപ്പമാണ് ഗോപിക പാലക്കാട്ടെത്തിയത്.

പ്രവേശനനടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച തന്നെ മടങ്ങി. ‘‘ഇനി ക്ളാസ് തുടങ്ങുമ്പോൾ തിരിച്ചെത്തും. അതിനുമുൻപ് മൂന്നാറിൽ മാതാപിതാക്കളെ അടക്കിയ സ്ഥലത്ത്‌ പോയി തൊഴുതുവരണം’’-ഗോപിക പറഞ്ഞു.

Content Highlights: gopika from pettimudi fulfils parents dream gets admission to mbbs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented