ആരോഗ്യപ്രവര്‍ത്തകയെ കിരീടമണിയിക്കുന്ന സരസ്വതി ദേവി; ബംഗാളില്‍ നിന്നൊരു ശില്പം


സരസ്വതി പൂജയോട് അനുബന്ധിച്ചാണ് ഈ ശില്പം

Photo Credit: Twitter ANI

കോവിഡ് 19 മഹാമാരിക്കാലത്തെ സേവനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി പശ്ചിമ ബംഗാളിലെ ബിര്‍ബൂമിലെ ഒരു പൂജാകമ്മിറ്റി. വിദ്യയുടെയും വിജ്ഞാനത്തിന്റെയും ദേവിയായി കണക്കാക്കുന്ന സരസ്വതി ദേവി വെള്ളക്കോട്ടണിഞ്ഞ ആരോഗ്യപ്രവര്‍ത്തകുടെ തലയില്‍ കിരീടം ധരിപ്പിക്കുന്ന ശില്പമാണ് പൂജാകമ്മിറ്റി സ്ഥാപിച്ചത്.

ആശുപത്രിയിലെ യൂണിഫോമായ നീല നിറത്തിലുള്ള വസ്ത്രത്തിന് മുകളില്‍ വെളുത്ത കോട്ട് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകയുടെ ശില്പം. സരസ്വതി ദേവിയുടെ വാഹനമായ അരയന്നം, വീണ എന്നിവ സമീപത്തുണ്ട്.

സരസ്വതി പൂജയെന്നും കാളിപൂജയെന്നും അറിയപ്പെടുന്ന ദുര്‍ഗാപൂജ ബസന്ത് പഞ്ചമിയ്ക്കാണ് രാജ്യമൊട്ടാകെ സരസ്വതി പൂജ ആഘോഷിക്കുന്നത്. ഈ സമയത്ത് ബംഗാളില്‍ വ്യത്യസ്തമായ ശില്പങ്ങള്‍ ഒരുക്കാറുണ്ട്. കോവിഡ് മഹാമാരിക്കാലമായതിനാല്‍ ഇതുസംബന്ധിച്ച ശില്പങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിപ്പോലെയുള്ള മധുരപ്പലഹാരങ്ങളും ഇവിടെ കാണാം. ഇന്നാണ് ശില്പങ്ങളുടെ നിമഞ്ജന ചടങ്ങുകള്‍.

മഹാമാരിയുടെ പശ്ചാത്തലത്തിലും സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ എന്നീ കാര്യങ്ങളില്‍ ആളുകളില്‍ പലരും അശ്രദ്ധരാണ്. അതിനാല്‍ തന്നെ ഉത്സവാഘോഷങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.

Content Highltights: Goddess Saraswati Crowns A Health Worker At West Bengal, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented