അവനവനോടു ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാചിന്തയിൽനിന്ന് മുക്തിനേടാമെന്ന് പഠനം


പഠനം, ജോലി, കുടുംബം, വിവാഹം തുടങ്ങിയ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദമാണ് 15 മുതല്‍ 25 വരെ പ്രായക്കാര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് ഉയരാന്‍ പ്രധാനകാരണം.

പ്രതീകാത്മക ചിത്രം | വര: വിജേഷ്‌

ന്യൂഡല്‍ഹി: അവനവനോടു ക്ഷമിക്കാന്‍ തയ്യാറായാല്‍ ആത്മഹത്യാചിന്തയില്‍നിന്ന് മുക്തിനേടാമെന്ന് പഠനം. ലോകത്ത് ആത്മഹത്യാനിരക്കില്‍ ഏറ്റവും മുന്നില്‍ യുവാക്കളാണ്. പഠനം, ജോലി, കുടുംബം, വിവാഹം തുടങ്ങിയ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദമാണ് 15 മുതല്‍ 25 വരെ പ്രായക്കാര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് ഉയരാന്‍ പ്രധാനകാരണം.

സ്വയം ക്ഷമിക്കാന്‍ വ്യക്തികള്‍ തയ്യാറായാല്‍ ഈ സമ്മര്‍ദങ്ങള്‍ അതിജീവിക്കാനും ആത്മഹത്യപോലുള്ള ചിന്തകളില്‍പ്പെടാതിരിക്കാനും സാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ ഇന്ത്യന്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്കിലെ മനഃശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സോനാ വര്‍ഗീസ്, തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയിലെ അപ്ലൈഡ് സൈക്കോളജിവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മാമന്‍ ജോസഫ് സി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 18-നും 25-നും മധ്യേ പ്രായമുള്ള 279 പേരെയാണ് പഠനത്തിനുവിധേയമാക്കിയത്. ഇതില്‍ 115 പേര്‍ പുരുഷന്മാരും 164 പേര്‍ സ്ത്രീകളുമാണ്.

Content Highlights: suicide,metal health,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented