കോവിഡ് വീണ്ടും വ്യാപിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ജർമനി


Representative Image | Photo: Gettyimages.in

ബെര്‍ലിന്‍: പുതിയ കോവിഡ് തരംഗത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജര്‍മനി. മാസ്‌ക് ഉൾ‌പ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടബാക്ക് വ്യക്തമാക്കി.

നിലവില്‍ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നതാണ് ഭാവിയില്‍ കടുത്തതിലേക്ക് നീങ്ങുന്നതിലും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം തുടക്കം മുതല്‍ ജര്‍മനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുണ്ട്.1,14,000 കേസുകളാണ് ജര്‍മനിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 1683 രോഗികള്‍ക്ക് അത്യാഹിത വിഭാഗം പരിചരണം ആവശ്യമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരാഴ്ച മുമ്പേ ഇത് 300 ആയിരുന്നു. യഥാർഥ കേസുകൾ ഇതിലും മൂന്നോ നാലോ മടങ്ങ് അധികമായിരിക്കും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

ഇപ്പോഴത്തെ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി പുതിയ വാക്‌സിന്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് രാജ്യം. നിലവില്‍ ജര്‍മനിയുടെ 85 ശതമാനം പൗരന്മാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Content Highlights: german health minister urges tighter covid measures amid new wave


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented