പത്രസമ്മേളനത്തിൽ നിന്ന്
കോഴിക്കോട്: ആസ്റ്റർ മിംസും വടകര തണലും സംയുക്തമായി 18 വയസ്സിന് താഴെയുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ അടിയന്തര ജീവൻരക്ഷാ ശസ്ത്രക്രിയ നടത്തുന്നു. കൂടെ 2022 എന്ന പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്കാണ് ശസ്ത്രക്രിയകൾ നടത്തുക.
ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ള കുട്ടികൾക്ക് അപസ്മാരം, ഹൃദയസംബന്ധമായ ശസ്ത്രക്രിയ തുടങ്ങി അവയവമാറ്റ ശസ്ത്രക്രിയകൾ വരെ പദ്ധതിയുടെ ഭാഗമായി ചെയ്തു നൽകുമെന്ന് തണൽ ചെയർമാൻ ഡോ.ഇദ്രിസും ആസ്റ്റർ മിംസും സിഇഒ ലുക്മാൻ പൊന്മാടത്തും പറഞ്ഞു.
5 കോടി രൂപയാണ് പദ്ധതിക്ക് ചെലവുപ്രതീക്ഷിക്കുന്നത്. തണലിനൊപ്പം ആസ്റ്റർ വൊളന്റിയേഴ്സ് ആസ്റ്റർ മിംസ് ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് സാമ്പത്തിക പിന്തുണ കണ്ടെത്തുന്നത്. ലോകഭിന്നശേഷി ദിനമായ ഡിസംബർ 3-ന് കോഴിക്കോട് ദേശപോഷിണി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി. പദ്ധതിയുടെ പ്രഖ്യാപനം നടത്തും. കൂടൂതൽ വിവരങ്ങൾക്ക് 8113098000 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Content Highlights: free emergency life saving surgery for children, ster mims and vadakara thanal, health
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..