14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ; പട്ടികയിൽ ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സിയും


അഞ്ചു മരുന്നുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗത്തെ സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ഫാര്‍മസി കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ന്യൂഡല്‍ഹി: 'ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍' വിഭാഗത്തിലുള്ള 19 കോക്ടെയില്‍ (സംയുക്ത) മരുന്നുകളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ (ഡി.സി.ജി.ഐ.) ഉപദേശക ബോര്‍ഡ് ശുപാര്‍ശചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ കോഡിന്‍ അധിഷ്ഠിത ചുമ സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. ഡി.സി.ജി.ഐ.യാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ഒരു മരുന്നില്‍ നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകള്‍. അഞ്ചു മരുന്നുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗത്തെ സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ഫാര്‍മസി കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 19 നിശ്ചിത ഡോസ് കോമ്പിനേഷനുകള്‍ അവലോകനംചെയ്യാന്‍ വിദഗ്ധസമിതി രൂപവത്കരിച്ചത്.



Content Highlights: drug compounds are recommended to be banned, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented