കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കംചെയ്തു


1 min read
Read later
Print
Share

മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ചു

Representative Image | Photo: Gettyimages.in

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാസമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കംചെയ്യുകയായിരുന്നു.

മൂന്നുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ചു. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. എം.പി. രാജീവന്റെ നേതൃത്വത്തിൽ ഡോ. വിജയൻ, ഡോ. രാധാകൃഷ്ണൻ, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.

അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്ന, ഡോ. ഹുസ്ന എന്നിവരുടെ സഹകരണവും ശസ്ത്രക്രിയയ്ക്കുണ്ടായിരുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും ശസ്ത്രക്രിയയിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു.

ഉണർന്നിരിക്കുമ്പോൾ ശസ്ത്രക്രിയ

രോഗി ഉണർന്നിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്തി (Awake craniotomy) ട്യൂമർ നീക്കംചെയ്യുമ്പോൾ രോഗിയുടെ തലച്ചോറിൽ തകരാറുകൾ സംഭവിക്കുന്നത് ഒഴിവാക്കാനാകും. രോഗിയുമായി സംവദിച്ചുകൊണ്ടിരിക്കെ ശസ്ത്രക്രിയ ചെയ്യുമ്പോൾ ബലക്കുറവും മറ്റും മനസ്സിലാക്കി ട്യൂമർ നീക്കംചെയ്യുന്നു. തലച്ചോറിനുള്ളിൽ അനസ്തേഷ്യയൊന്നും നൽകുന്നില്ല. തലച്ചോറിലെ മർമപ്രധാനമായ ഭാഗങ്ങളിൽ ഉണർന്നിരിക്കുമ്പോഴുണ്ടാകുന്ന ചലനങ്ങൾ മനസ്സിലാക്കിയാണ് ഇത് ചെയ്യുന്നത്.

Content Highlights:For the first time in Kozhikode Medical College a brain tumor was removed without sedating the patient, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
knee pain

1 min

വിട്ടുമാറാത്ത മുട്ട് വേദന, പരിശോധനയിൽ കണ്ടെത്തിയത് ട്യൂമർ; വേദനകൾ നിസ്സാരമല്ലെന്ന് യുവതി

Jun 6, 2023


heart attack

2 min

ഏറ്റവും തീവ്രതയേറിയ ഹൃദയാഘാതങ്ങൾ കൂടുതൽ തിങ്കളാഴ്ചകളിൽ എന്ന് ​ഗവേഷകർ

Jun 5, 2023


dengue

2 min

കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു; രോഗലക്ഷണങ്ങളും അപകടസൂചനകളും തിരിച്ചറിയാം

Jun 6, 2023

Most Commented