Representative Image | Photo: Gettyimages.in
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ പടരുന്ന തക്കാളിപ്പനിക്കു കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ വിശകലനത്തിലാണ് സ്ഥിരീകരണം.
എന്ററോ വൈറസ് വിഭാഗത്തില്‍ വരുന്നതാണ് കോക്സാകി. ഇതിന്റെ എ-6, എ-16 വകഭേദങ്ങളാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാംപിളുകളുടെ ജനിതകശ്രേണീകരണമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയത്.
മിക്ക ജില്ലകളിലും, കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും തക്കാളിപ്പനി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. താരതമ്യേന ഗുരുതരമല്ലാത്ത രോഗമാണ് തക്കാളിപ്പനി.
ലക്ഷണങ്ങള്‍
- ചെറിയ പനി
- വായ്ക്കകത്ത് നാവിലും കവിളിനകത്തും മോണയിലും കുമിളകള്‍
- തൊണ്ടവേദനയും ഭക്ഷണമിറക്കാന്‍ പ്രയാസവും.
- കൈയിലും കാലിലും പൃഷ്ഠഭാഗത്തും ചുവന്ന തടിപ്പും കുമിളകളും
- നിറംമങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്സ് പോലെ കുമിളകളുണ്ടാകും. ഒരാഴ്ചയ്ക്കകം ഈ കുമിളകള്‍ കരിഞ്ഞുണങ്ങിത്തുടങ്ങും.
- രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ വഴിയുമാണ് പ്രധാനമായും വൈറസ് പകരുന്നത്. അതിവേഗം പകരുന്ന അസുഖമാണിത്. അപൂര്‍വമായി ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് പോലുള്ള മാരക സങ്കീര്‍ണതകളിലേക്ക് നീങ്ങാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..