വജാത ശിശുക്കളുടെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് മുലപ്പാൽ. അമ്മ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ മുലപ്പാലിൽ പ്രതിഫലിക്കും. അതിനാൽ തന്നെ മുലയൂട്ടുന്ന കാലത്ത് കുഞ്ഞിന്റെ ആരോഗ്യകാര്യത്തിലും അമ്മ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ട്.

ചില ഭക്ഷണങ്ങൾ മുലപ്പാൽ ഉത്‌പാദനം കൂട്ടാൻ സഹായിക്കുന്നവയാണ്. എന്നാൽ മറ്റു ചില ഭക്ഷണങ്ങളാകട്ടെ മുലപ്പാൽ ഉത്‌പാദനത്തെ കുറയ്ക്കുകയും ചെയ്യും. അതിനാൽ ഈ സമയത്ത് ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

മിതമായ അളവിൽ കഴിച്ചാൽ എല്ലാ ഭക്ഷണങ്ങളും നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ നല്ല പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ജലാംശമുള്ളവ, പോഷകങ്ങൾ എന്നിവ കഴിക്കണം.
മുലയൂട്ടൽ കാലത്ത് ഒഴിവാക്കേണ്ടവ ഇവയാണ്.

മദ്യം

ഗർഭകാലത്ത് മാത്രമല്ല മുലയൂട്ടൽ കാലത്തും മദ്യം ഉപയോഗിക്കാൻ പാടില്ല. അമ്മ മദ്യപിച്ചാൽ ആൽക്കഹോൾ അംശം മുലയൂട്ടലിലൂടെ വളരെപ്പെട്ടെന്ന് കുഞ്ഞിന്റെ ശരീരത്തിലെത്തും.

പുതിനയിലയും പാർസ്ലി ഇലയും

ഇവ ഭക്ഷണത്തിൽ ചേർക്കുന്നത് സ്വാദ് നൽകുമെങ്കിലും ഇവയിൽ ആന്റിഗാലക്ടാഗോഗസ് അടങ്ങിയിരിക്കുന്നതിനാൽ ഇവ മുലപ്പാൽ ഉത്‌പാദനം കുറയ്ക്കാൻ ഇടയാക്കും.

ചിലതരം കടൽ മത്സ്യ വിഭവങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ചില കടൽ വിഭവങ്ങളിൽ മെർക്കുറിയുടെയും ലെഡിന്റെ അംശം ഉയർന്ന അളവിൽ ഉണ്ടാകാനിടയുണ്ട്. ഇത് കുഞ്ഞിന് ഭീഷണിയാണ്.

വെളുത്തുള്ളി

സ്പൈസി ഭക്ഷണങ്ങളിലെല്ലാം അടങ്ങിയിട്ടുള്ളതാണ് വെളുത്തുള്ളി. വെളുത്തുള്ളി കറികളിൽ ചേർക്കുന്നത് വളരെ നല്ലതാണെങ്കിലും കുഞ്ഞിന്റെ രുചിമുകുളങ്ങൾക്ക് ഒട്ടും ചേരുന്നതല്ല.

ഉയർന്ന അളവിൽ സിട്രസ് അടങ്ങിയ പഴങ്ങൾ

ഉയർന്ന അളവിൽ സിട്രസ് അടങ്ങിയ പഴങ്ങളും പുളി/കയ്പ്പ് എന്നിവയുള്ള ആഹാരങ്ങളും കുഞ്ഞിന്റെ ദഹനേന്ദ്രിയത്തിന് ബുദ്ധിമുട്ടുണ്ടാക്കും. കുഞ്ഞിന്റെ ദഹനവ്യവസ്ഥ വികസിച്ചുവരുന്നതേയുള്ളൂ. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ അതിനെ അസ്വസ്ഥതയ്ക്കിടയാക്കും.

Content Highlights:foods breastfeeding women should avoid, Health, Food, Kids Health