മൃണാൾ ദാസ് | Photo : Screengrab from Mathrubhumi News
കൊച്ചി : മറ്റെല്ലാകാര്യങ്ങളിലും സ്മാര്‍ട്ടായ മലയാളി ഭക്ഷണകാര്യത്തില്‍ മാത്രം അല്പലാഭം നോക്കി ആരോഗ്യം അപകടത്തിലാക്കുകയാണെന്ന് ഫുഡ് വ്ളോഗര്‍ മൃണാള്‍ ദാസ്. കൊച്ചിയില്‍നിന്നും 500 കിലോ പഴകിയ ചിക്കന്‍ കണ്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുകിലോ ചിക്കന്റെ വില എത്രയാണെന്ന് അറിവുള്ളവര്‍ ഇതേ അളവിലുള്ള ചിക്കനില്‍നിന്ന് പരമാവധി ഉണ്ടാക്കാന്‍ കഴിയുന്ന അല്‍ഫാമിന്റെ എണ്ണവും അറിഞ്ഞിരിക്കണം. 40 ഉം 50 ഉം രൂപയ്ക്ക് കടകളില്നിന്നുലഭിക്കുന്ന ബിരിയാണിയും മറ്റൊന്നും നോക്കാതെ വാങ്ങിക്കഴിക്കുന്നത് അതേ അളവിലുള്ള ബിരിയാണി തങ്ങള്‍ വീട്ടിലുണ്ടാക്കിയാല്‍ ചെലവ് അധികമാവും എന്നു കരുതിയാണ്. ഈ ചിന്തയില്നിന്നുതന്നെ കടയിലെ ഭക്ഷണത്തിന്റെ റിസ്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷേ, അതു നമ്മള് കണ്ടില്ലെന്നു നടിച്ച് സ്വന്തം ആരോഗ്യം അപകടത്തിലാക്കുന്നു.' - മൃണാള്‍ ദാസ് പറഞ്ഞു.
കാലങ്ങളായി പഴകിയ ഭക്ഷണം കഴിച്ച് നമ്മുടെ ശരീരം അതിന്റെ രുചിയോട് പരുവപ്പെട്ട അവസ്ഥയാണോയെന്ന് തനിക്ക് സംശയുണ്ടെന്നും മൃണാള്‍ ദാസ് പറഞ്ഞു. ഗള്‍ഫിലും മറ്റുരാജ്യങ്ങഭളില് നിന്നും വരുന്നവര്‍ അവിടുത്തെ മല്‍സ്യത്തിനും മാംസത്തിനുമൊക്കെ നമ്മുടേതില്‍നിന്നു വ്യത്യസ്തമായൊരു ഗംഭീരരുചിയാണെന്നു പറയുമ്പോള്‍ ഇവിടുത്തെ പഴകിയ ഭക്ഷണത്തിന്റെ രുചി ശീലിച്ച നമുക്ക് അത് മനസ്സിലാവാത്തതിന്റെ കാരണവും ഇത് തന്നെയാണ്.
സര്‍ക്കാരും അധികൃതരുമൊക്കെ ഈ വിഷയത്തില്‍ കൈക്കൊള്ളുന്ന നിലപാട് അത്ര സ്വീകാര്യമല്ലെന്നും മൃണാള്‍ ദാസ് പ്രതികരിച്ചു. ചെറുകിട ഭക്ഷണവ്യാപാരികളെ നിസ്സാരകാര്യങ്ങള്‍ക്ക് ഫൈന്‍ അടപ്പിക്കുകയും എന്നാല്‍ കിലോക്കണക്കിന് പഴകിയമാംസം സൂക്ഷിക്കുന്ന വന്‍ മാഫിയകള്‍ക്കെതിരേ കണ്ണടക്കുകയും ചെയ്യുന്ന നിയമമല്ല നമുക്ക് ആവശ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: food vlogger mrunal das says keralites go behind cheap food and puts health in danger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..