Representative Image| Photo: GettyImages
രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടംചെയ്ത് നടത്തിയ പഠനം പൂർത്തിയാവാൻ നാലുമാസമെടുത്തു. കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ രാജ്യത്ത് അനുമതിയുണ്ടായിരുന്നില്ല. മൈക്രോബയോളജിസ്റ്റ് കൂടിയായ ഭോപാൽ എയിംസ് ഡയറക്ടർ ഡോ. സർമൻസിങ് ആണ് അവിടത്തെ ഫോറൻസിക് വിഭാഗവുമായി പോസ്റ്റ്മോർട്ടം എന്ന ആശയം പങ്കുവെച്ചത്.
ഐ.സി.എം.ആർ. ഉൾപ്പെടെയുള്ളവരുടെ അനുമതി ലഭിക്കാനും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രോട്ടോക്കോൾ തയ്യാറാക്കാനും മാസങ്ങളെടുത്തു.

പരിശോധിച്ച പകുതിയോളം മൃതദേഹങ്ങളിൽ തലച്ചോറിനെ വൈറസ് ബാധിച്ചതായി കണ്ടെത്തി; ഒട്ടുമിക്ക മൃതദേഹങ്ങളിലും പാൻക്രിയാസിനെയും ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അവയവങ്ങളിൽനിന്നുള്ള സ്രവം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്. പരിശോധനകൾ കഴിഞ്ഞ ഒക്ടോബറിലാണ് പൂർത്തിയായത്. ആരോഗ്യവകുപ്പിനും അന്താരാഷ്ട്ര ജേർണലുകൾക്കും റിപ്പോർട്ട് കൈമാറി.
Content Highlights: First Postmortem in Covid 19 patients examination shows Corona Virus can infect brain cells, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..