Representative Image| Photo: Canva.com
ന്യൂഡൽഹി: ആയുർവേദ മരുന്നായ ഫിഫാട്രോൾ ശ്വാസകോശങ്ങളെ ബാധിക്കുന്ന വൈറസ്, ബാക്ടീരിയ അണുബാധകൾക്ക് ഫലപ്രദമാണെന്ന് പഠനം. രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ സമാന രോഗംബാധിച്ച 203 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആയുർവേദ ആൻഡ് യോഗയുടെ ഇന്റർനാഷണൽ റിസർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
രോഗികൾക്ക് ദിവസത്തിൽ രണ്ടുതവണ ഫിഫട്രോൾ നൽകിയാണ് പഠനം നടത്തിയത്. പഠനത്തിന്റെ നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗിയുടെ അവസ്ഥ യഥാക്രമം 69.5 ശതമാനവും 90.36 ശതമാനവും മെച്ചപ്പെട്ടതായി കണ്ടെത്തി. ഗുഡൂച്ചി, ദാരുഹരിദ്ര, ചിരയത, കുടകി, തുളസി, അപമാർഗ, കരഞ്ജ തുടങ്ങിയ ഔഷധസസ്യങ്ങളുടെ സത്ത് ഉപയോഗിച്ചാണ് ഫിഫട്രോൾ നിർമിക്കുന്നത്. ശ്വാസകോശ അണുബാധകൾക്ക് പുറമെ പനി, മൂക്കടപ്പ്, മൂക്കൊലിപ്പ് മുതലായ രോഗങ്ങൾക്കും മരുന്ന് ഫലപ്രദമാണെന്നും പഠനം ചൂണ്ടിക്കാട്ടി.
ആയുർവേദ മരുന്നുകൾ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് എ.ഐ.എം.ഐ.എൽ. ഫാർമ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ സഞ്ചിത് ശർമ പറഞ്ഞു. ഫിഫാട്രോളും ഇത്തരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണ്. സാംക്രമിക രോഗങ്ങൾക്കെതിരേയാണ് ആയുർവേദ ഔഷധ സസ്യങ്ങൾ കൂടുതൽ ഫലപ്രദം. എന്നാൽ ശൈത്യകാലത്തെ അണുബാധകളെ ചികിത്സിക്കാൻ ആളുകൾ നേരിട്ട് ആന്റിബയോട്ടിക്കുകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനം പ്രാധാന്യം അർഹിക്കുന്നുണ്ട്. ആയുർവേദ മേഖലയെ ഉത്തേജിപ്പിക്കുന്നതിന് നിലവിലെ സർക്കാർ നിരവധിനടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: fifatrol can be effective against lung infection
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..