പ്രതീകാത്മക ചിത്രം | Photo: A.F.P
തിരുവനന്തപുരം: ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തുമെന്നും എല്ലാ ആശുപത്രികളിലും എലിപ്പനിപ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിജാഗ്രത പാലിക്കണം.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം അവര്‍ പറഞ്ഞു.
ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ജില്ലാ ഓഫീസര്‍മാര്‍ ഫീല്‍ഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരും. ഞായറാഴ്ച 321 കേസും ശനിയാഴ്ച 428 കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ തുടരും.
പരാതികള്‍ ചിത്രങ്ങള്‍സഹിതം അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റില്‍ സൗകര്യമൊരുക്കുമെന്നും അവര്‍ അറിയിച്ചു.
Content Highlights: fever clinic, doxy corner, health minister veen george, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..