ദം​ഗൽ സിനിമയുടെ ചിത്രീകരണ സമയത്താണ് ആദ്യമായി അപസ്മാരം ഉണ്ടാകുന്നത്- ഫാത്തിമ സന ഷെയ്ഖ്


ദം​ഗൽ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അപസ്മാരമുള്ള വിവരം തിരിച്ചറിയുന്നതെന്ന് ഫാത്തിമ പറയുന്നു.

ഫാത്തിമ സന ഷെയ്ഖ്

പസ്മാരം എന്ന രോ​ഗത്തെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവും. എന്നാൽ രോ​ഗത്തിന്റെ സ്ഥിരീകരണത്തെക്കുറിച്ചോ വകഭേദത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഒക്കെ ധാരണയുള്ളവർ വളരെ കുറവായിരിക്കും. അത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്റെ ഭാ​ഗമായാണ് എല്ലാ വർഷവും നവംബർ അപസ്മാര അവബോധ മാസമായി ആചരിക്കുന്നത്. ഇപ്പോഴിതാ അപസ്മാരത്തെക്കുറിച്ചുള്ള സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്.

സാമൂഹിക മാധ്യമത്തിലൂടെയാണ് ഫാത്തിമ സന അനുഭവം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫോളോവേഴ്സിനോട് അപസ്മാരത്തെക്കുറിച്ചുള്ള അവരുടെ കഥകളും നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പങ്കുവെക്കാൻ പറഞ്ഞുകൊണ്ടാണ് ഫാത്തിമ ആരംഭിച്ചത്. ശേഷം താൻ ആ അവസ്ഥയിലൂടെ കടന്നുപോയ അനുഭവം കൂടി പങ്കുവെക്കുകയായിരുന്നു നടി.ദം​ഗൽ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അപസ്മാരമുള്ള വിവരം തിരിച്ചറിയുന്നതെന്ന് ഫാത്തിമ പറയുന്നു. ​ദം​ഗൽ സിനിമയ്ക്കു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു താൻ. അപ്പോഴാണ് അപസ്മാരം ഉണ്ടാകുന്നതും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതും. ആദ്യമൊക്കെ തനിക്ക് അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ ആ അവസ്ഥയെ പുൽകാനും അതിനൊത്ത് ജീവിക്കാനും പഠിച്ചുവെന്ന് ഫാത്തിമ സന പറയുന്നു.

തുടർന്നങ്ങോട്ടുള്ള തന്റെ എല്ലാ സിനിമകളുടെയും സംവിധായകരോട് വിവരം അറിയിച്ചിരുന്നുവെന്നും അവരുടെയെല്ലാം പിന്തുണയും മനസ്സിലാക്കലും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും നടി പറയുന്നു. തനിക്ക് അപസ്മാരം വരുന്ന ദിവസങ്ങളിൽ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവർക്കുതന്നെ കൃത്യമായ ബോധ്യം ഉണ്ടായിരുന്നെന്നും താരം പറയുന്നു.

എന്താണ് അപസ്മാരം?

അപസ്മാരം ഒരു മസ്തിഷ്‌കരോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളിലുണ്ടാവുന്ന വ്യതിയാനമാണ് അപസ്മാരരോഗത്തിന് കാരണമാകുന്നത്. ജനിതകപരമായ പ്രത്യേകതകൾ മൂലമോ മസ്തിഷ്‌കസംബന്ധിയായ അസുഖങ്ങൾ മൂലമോ അപസ്മാരരോഗബാധ ഉണ്ടാകാം. വാസ്തവത്തിൽ ഇത്തരം മസ്തിഷ്‌കരോഗങ്ങളുടെ ഒരു രോഗലക്ഷണമാണ് അപസ്മാരം.

പല രൂപത്തിൽ അപസ്മാരരോഗം കാണപ്പെടാം. പൊതുവെ അപസ്മാരത്തെ (Seizure) ഫോക്കൽ (Focal) എന്നും, ജെനറലൈസ്ഡ് (Generalized) എന്നും തരംതിരിക്കാം. മസ്തിഷ്‌കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതനുസരിച്ച് രോഗലക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് കാഴ്ചയെ നിയന്ത്രിക്കുന്ന ഓക്‌സിപ്പിറ്റൽ ലോബിൽ (Occipital Lobe) നിന്നാണ് രോഗം ആരംഭിക്കുന്നതെങ്കിൽ ചില അസാധാരണമായ ദർശനാനുഭവങ്ങൾ അനുഭവപ്പെടാം. ഇടക്കിടെയുള്ള ബോധക്ഷയം, ഞെട്ടലുകൾ, കൈകാലുകളുടെയും മുഖത്തിന്റെയും അനിയന്ത്രിതമായ ചലനങ്ങൾ തുടങ്ങിയവയും അപസ്മാരത്തിന്റെ ലക്ഷണങ്ങളാണ്.

Content Highlights: fatima sana shaikh shares her struggle with epilepsy on social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented