ലോകത്ത് കോവിഡ് വാക്‌സിനെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കുകയാണ് ഫാത്തിമ നെഗ്രിനി എന്ന ഈ ഇറ്റാലിയന്‍ വയോധിക. കോവിഡ് ബാധിച്ച് ഭേദമായ ശേഷമാണ് ഇവര്‍ വാക്‌സിനെടുക്കുന്നത്. ജൂണില്‍ ഇവര്‍ക്ക് 109 വയസ്സ് പൂര്‍ത്തിയാകും. മിലനിലെ കെയര്‍ ഹോമില്‍ വെച്ചാണ് മറ്റുള്ളവര്‍ക്കൊപ്പം ഇവരും വാക്‌സിനെടുത്തത്.
വാക്‌സിനെടുത്തതില്‍ നെഗ്രിനിയും മറ്റ് അന്തേവാസികളും അതിയായ സന്തോഷത്തിലാണ്. സമാധാനപൂര്‍ണമായ ഒരു ജീവിതത്തിലേക്കുള്ള മടങ്ങി വരവിന്റെ ആദ്യ ചുവടുവെപ്പായാണ് വാക്‌സിന്റെ വരവിനെ കാണുന്നതെന്ന് കെയര്‍ ഹോം അധികൃതര്‍ പറയുന്നു.
ഡിസംബര്‍ 27 മുതലാണ് ഇറ്റലിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതുവരെ 1.15 മില്ല്യണ്‍ ആളുകള്‍ വാക്‌സിനെടുത്തുകഴിഞ്ഞു.
റോമില്‍ നിന്നുള്ള 90 വയസ്സുള്ള മറ്റൊരാള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു.
Content Highlights: Fatima negrini 108 year old italian woman receives coronavirus Covid19 vaccine, Health, Covid Vaccine