ദീർഘകാലകോവി‍ഡ് ലക്ഷണങ്ങളിൽ മുന്നിൽ അമിതക്ഷീണവും തലവേദനയും


Photo: PTI/File

കോവി‍ഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല രോ​ഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി പലരും അനുഭവം പങ്കുവെക്കാറുണ്ട്.
ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാല കോവിഡ് ബാധിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ എന്നത് നേരത്തേ വാർത്തയായിരുന്നു. മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. കോവിഡ് തീവ്രമായി ബാധിക്കാത്തവര്‍ക്ക് പോലും ഈ അവസ്ഥ സംഭവിക്കാനിടയുണ്ടെന്ന് ചില പഠനങ്ങളില്‍ പറയുന്നു. ഇപ്പോഴിതാ ദീർഘകാല കോവിഡിലെ മറ്റു പ്രധാന ലക്ഷണങ്ങൾ ഏതെന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ക്ഷീണവും തലവേദനയുമാണ് ദീർഘകാല കോവിഡിന്റെ പ്രധാന ലക്ഷണങ്ങളെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സയൻസ് ഡയറക്ട് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഇരുനൂറു പേരെ അടിസ്ഥാനമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. കോവിഡ് മാറി നാലുമാസത്തോളം രോ​ഗലക്ഷണങ്ങൾ വിടാതെ പിന്തുടർന്നുവെന്ന് പഠനത്തിന്റെ ഭാ​ഗമായവർ വ്യക്തമാക്കി.

68.5 ശതമാനം പേരാണ് അമിതക്ഷീണം അനുഭവപ്പെടുന്നുവെന്ന് വ്യക്തമാക്കിയത്. 66.5 ശതമാനം പേർ നിരന്തരം തലവേദനയാൽ വലയുന്നതായും പങ്കുവെച്ചു. അണുബാധയോടുള്ള ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തിന്റെ നിലയ്ക്കനുസരിച്ചാണ് ക്ഷീണവും ബാധിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന സ്ക്ലീറോസിസ്, സന്ധികളെ ബാധിക്കുന്ന റുമാറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾ ഉള്ളവരിൽ ക്ഷീണവും മറ്റും പ്രധാന ദീർഘകാല കോവിഡ് ലക്ഷണങ്ങളിലൊന്നായി അനുഭവസ്ഥർ പങ്കുവെച്ചു.

മസിലുകളിലെ വേദനയും ചുമയും രുചിയും മണവും തിരിച്ചറിയുന്നതിലുള്ള മാറ്റവും പനിയും തുടങ്ങി നീണ്ടനിര തന്നെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കൂടെയുണ്ടെന്ന് പങ്കുവെച്ചവരുമുണ്ട്. 54.5 ശതമാനം പേരാണ് മണത്തിലും രുചിയിലും കോവിഡിനു ശേഷം മാസങ്ങളോളം മാറ്റം അനുഭവപ്പെട്ടു എന്നു പറഞ്ഞത്. 21 ശതമാനം പേർ ആശയക്കുഴപ്പം നേരിടുന്നതായി പങ്കുവെച്ചു. രക്തസമ്മർദ നിലയിലും മാറ്റമുണ്ടായതായി പങ്കുവെച്ചവരുണ്ട്.

Content Highlights: fatigue headache among top symptoms of long covid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented