പ്രതീകാത്മക ചിത്രം | Photo: Mathrubhumi
എടപ്പാള്‍: പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് വെല്െനസ് സെന്ററുകളാക്കി മാറ്റും. ഇവയുടെ നവീകരണത്തിന് എന്‍.എച്ച്.എം. ഫണ്ടും 15-ാം ധനകാര്യ കമ്മിഷന് ഗ്രാന്റും വിനിയോഗിക്കാനാണ് ആലോചിക്കുന്നത്.
സര്‍ക്കാര്‍ നിയമിച്ച സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ (എസ്.എച്ച്.എസ്.ആര്.സി.) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍.
പുതിയ പകര്‍ച്ചവ്യാധികളുടെ വരവ്, നിര്‍മാര്‍ജനം ചെയ്യപ്പെട്ട പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവ്, വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ്, ജീവിത ശൈലീ- ദീര്‍ഘകാല രോഗ വെല്ലുവിളികള്‍ എന്നിവ ഫലപ്രദമായി നേരിടാനാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് വെല്െനസ് സെന്ററുകളാക്കി മാറ്റുന്നത്.
ആശാ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടായി. ഈ പശ്ചാത്തലത്തില്‍ താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ജോലികളിലും മാറ്റം വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇത് കണക്കിലെടുത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കും. ഇവര്‍ നിശ്ചിതദിവസങ്ങളില്‍ ആശുപത്രികളിലെത്തുന്നത് ഉറപ്പാക്കും. അത് പൊതുജനങ്ങളെ അറിയിക്കും.
പെന്ഷനടക്കമുള്ളവയ്ക്കുള്ള ഫോമുകള്‍ വിതരണംചെയ്ത് അവ ലഭ്യമാക്കാന്‍ സഹായിക്കേണ്ടതും ആശാ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാകും.
മറ്റു പ്രധാന മാറ്റങ്ങള്‍
* ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആര്‍ദ്രം പദ്ധതിയിലൂടെ ശാസ്ത്രീയപരിശീലനം നല്കി 'നല്ല ആരോഗ്യം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വം' എന്ന ആശയം നടപ്പാക്കും.
* ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേതൃത്വംനല്കും.
* ദീര്ഘകാലരോഗികള്ക്കും കിടപ്പിലായവര്‍ക്കും മാനസിക -സാമൂഹിക പിന്തുണയും വീടുകളിലെത്തി പരിചരണവും നല്കാന് കൂടുതല്‍ ശ്രദ്ധ.
* 5000 പേര്‍ക്ക് (മലയോരത്ത് 3000) എന്ന നിരക്കിലുള്ള കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ നാലുവരെ പ്രവര്‍ത്തിക്കും.
* സുരക്ഷിത കുടിവെള്ളം, ഭക്ഷണം, മാലിന്യരഹിത പരിസരം, വൃത്തിയുള്ള ശൗചാലയം, കാത്തിരിപ്പു കേന്ദ്രം, വ്യക്തമായ സൂചനാബോര്‍ഡുകള്‍ എന്നിവ ഉറപ്പാക്കും.
* ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തദ്ദേശം, സാമൂഹികനീതി, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
* വാര്‍ഡുകളിലെ ഓരോ വ്യക്തിക്കും പ്രാഥമികചികിത്സ.
* ലഹരി, ആത്മഹത്യാ പ്രവണതക്കെതിരേ ബോധവത്കരണം. ഭിന്നശേഷിക്കാര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കും വയോജനങ്ങള്‍ക്കും സേവനവും പുനരധിവാസവുമുറപ്പാക്കും.
Content Highlights: family health centers are now health and wellness centers, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..