ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് തുണയായി ഫാമിലി കണക്ട് പദ്ധതി


നാട്ടില്‍ ചെല്ലാതെതന്നെ മുഴുവന്‍ കാര്യങ്ങളും ഓസ്ട്രേലിയയില്‍നിന്ന് ഏകോപിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി.

ഓസ്‌ട്രേലിയൻ മലയാളികൾ ആലുവ രാജഗിരിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഫാമിലി കണക്ട് പദ്ധതി ക്വീൻസ്‌ലാൻഡ് സ്പീക്കർ കാർട്ടിസ് പിറ്റ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഓസ്ട്രേലിയന്‍ മലയാളി കുടുംബങ്ങള്‍ക്ക് ആശ്വാസമായി രാജഗിരിയില്‍ ഫാമിലി കണക്ട് പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകമാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജഗിരിയിലെ അന്‍പതോളം സ്‌പെഷ്യാലിറ്റി വകുപ്പുകളുടെ സഹായത്തോടെ 48 മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയന്‍ മലയാളികളുടെ ആരോഗ്യകാര്യ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുമെന്ന് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ. ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി പറഞ്ഞു. ഓസ്ട്രേലിയന്‍ പ്രവാസി മലയാളിയുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി ഒരുക്കുന്ന സേവനങ്ങളാണ് മറ്റൊരു പ്രത്യേകത. നാട്ടില്‍ ചെല്ലാതെതന്നെ മുഴുവന്‍ കാര്യങ്ങളും ഓസ്ട്രേലിയയില്‍നിന്ന് ഏകോപിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി. മാതാപിതാക്കളുടെയോ, അടുത്ത ബന്ധുക്കളുടെയോ പ്രശ്‌നങ്ങള്‍ ഹോട്ട്ലൈനില്‍ നേരിട്ട് പങ്കുവെയ്ക്കാം. പദ്ധതിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് തോമസുമായി 0401291829 എന്ന നമ്പറില്‍ സംസാരിക്കാവുന്നതാണ്.

പദ്ധതിയുടെ ഉദ്ഘാടനം ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് നിര്‍വഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി മാര്‍ക്ക് ക്രെയിങ്, ആരോഗ്യ വകുപ്പ് ഉപമന്ത്രി വൈവേറ്റ് ഡി ആത്, ജെയിംസ് മാര്‍ട്ടിന്‍ എം.പി. എന്നിവര്‍ നേതൃത്വം നല്‍കി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ്, ബിനോയ് തോമസ്, ലേബര്‍ പാര്‍ട്ടി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി തെക്കിനെത്ത്, ടൂറിസം വ്യവസായി വി.ടി. ആന്റണി എന്നിവര്‍ സംസാരിച്ചു.

Content Highlights: family connect project, to help australian keralites, rajagiri hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented