Representative Image| Photo: Gettyimages
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് വ്യാജ അവകാശവാദങ്ങളെത്തുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടി. വ്യാജ അവകാശവാദങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങളില്‍ സി.എ.ജി. അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് സുപ്രീംകോടതി നേരത്തേ സൂചിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. സഹായധനത്തിനുള്ള അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയേക്കൊണ്ട് പരിശോധിപ്പിക്കാന്‍ അനുവദിക്കുംവിധം കോടതിയുത്തരവ് ഇറക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ സഹായധനം നല്‍കണമെന്ന് കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനങ്ങള്‍ ഇതു നല്‍കിവരുന്നതിനിടെയാണ് വ്യാജ അവകാശവാദങ്ങള്‍ വരുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്. ഇതില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടുമെന്ന് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. കോവിഡ് മരണ സഹായധനവുമായി ബന്ധപ്പെട്ട അഡ്വ. ഗൗരവ് ബന്‍സല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Content Highlights: Covid19, Health
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..