ഫെയ്സ്ബുക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം


Photo: AFP

കോളേജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഫെയ്സ്ബുക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. സാമൂ​ഹികമാധ്യമങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഫെയ്സ്ബുക്കിന്റെ വരവ് മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചുവെന്ന് പറയുകയാണ് പുതിയ പഠനത്തില്‍.

ടെല്‍ അവിവ് യൂണിവേഴ്‌സിറ്റി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ബൊക്കോണി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഫേസ്ബുക്ക്, അമേരിക്കന്‍ വിദ്യാര്‍ഥികളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിച്ചത്. നോവല്‍ റിസര്‍ച്ച് രീതിയുപയോഗിച്ചായിരുന്നു പഠനം നടത്തിയത്.2004ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഫെയ്സ്ബുക് കണ്ടുപിടിച്ചതുമുതലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. തുടക്കത്തിൽ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍മാത്രം ഉപയോഗിച്ചിരുന്ന ഫെയ്സ്ബുക് പിന്നീട് യുഎസിന് പുറത്തെ കോളേജുകളിലേക്കും പൊതുജനങ്ങളിലേക്കും വ്യാപിച്ചു. സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ സാധിച്ചിരുന്ന
കോളേജുകളിലെയും അതിന് കഴിയാതിരുന്ന കോളേജുകളിലെയും ഉപയോഗം താരതമ്യം ചെയ്തുകൊണ്ട് കണ്ടെത്തലുകള്‍ നടത്താന്‍ ഗവേഷകസംഘത്തിനായി. ഫെയ്സ്ബുക് ഉപയോ​ഗിച്ച വിദ്യാര്‍ഥികളില്‍ വിഷാദവും ഉത്കണ്ഠയും 7ഉം 20 ശതമാനമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റോയി ലെവി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. അലക്‌സി, ബൊക്കോണി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ലൂക്ക ബ്രൈഗെയ്‌രി എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ശാസ്ത്ര ജേണലായ അമേരിക്കന്‍ ഇക്കണോമിക് റിവ്യുവില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പഠനം 2022ലെ ഇക്കണോമിക് സൊസൈറ്റി യൂറോപ്യന്‍ മീറ്റിങില്‍ (ഇഎസ്ഇഎം) പുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്.

775 കോളേജുകളില്‍ ഫേസ്ബുക്ക് വന്ന ദിവസങ്ങള്‍, നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റ് (എന്‍സിഎച്ച്എ) അമേരിക്കന്‍ കോളേജുകളില്‍ നടത്തിയ സര്‍വേകള്‍ എന്നിങ്ങനെ രണ്ട് വിവരസഞ്ചയത്തിലെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പഠനം നടത്തിയത്.

നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റില്‍ പ്രധാനപ്പെട്ട 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഗവേഷകര്‍ ഒരു ഉള്ളടക്കമുണ്ടാക്കി. ഇതില്‍ ഫെയ്സ്ബുക്കിന്റെ വരവിന് ശേഷം വിദ്യാര്‍ഥികളില്‍ വിഷാദവും ഉത്കണ്ഠയുമടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തുകയായിരുന്നു.

Content Highlights: facebook affects mental health-study


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented