പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: ശ്വാസകോശത്തെ ബാധിക്കുന്ന രോഗാണുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മാസ്‌ക് വികസിപ്പിച്ച് ഗവേഷകര്‍. വായുവിലോ അന്തരീക്ഷത്തിലെ ജലകണങ്ങളിലോ ഉള്ള രോഗാണുക്കളെ കണ്ടെത്തി പത്തു മിനിറ്റിനകം മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഉപയോക്താവിനെ അറിയിക്കും.
കോവിഡ് 19, എച്ച്1എന്‍1 പോലുള്ള അസുഖങ്ങള്‍ പകരുന്നത് വായുവിലൂടെയും രോഗികള്‍ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങളിലൂടെയുമാണ്. രോഗാണുവാഹകരായ തന്മാത്രകള്‍ ഏറെനേരം അന്തരീക്ഷത്തില്‍ തുടരും.
മാസ്‌ക് ധരിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ കുറയ്ക്കാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ രോഗാണുക്കളെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുംവിധം കൂടുതല്‍ കാര്യക്ഷമമായ മാസ്‌ക് വികസിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചൈനയിലെ ഷാങ്ഹായ് ടോങ്ജി സര്‍വകലാശാലയിലെ യിന്‍ ഫാങ് പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ അറയില്‍ വൈറസ് സാന്നിധ്യമുള്ള ജലകണങ്ങളും വായുവും സ്പ്രേ ചെയ്താണ് ഫാങ്ങും സംഘവും മാസ്‌കിന്റെ കൃത്യത പരീക്ഷിച്ചത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന കണങ്ങളേക്കാള്‍ 70 മുതല്‍ 560 മടങ്ങുവരെ ചെറിയ ദ്രവകണങ്ങളില്‍പ്പോലും വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാന്‍ മാസ്‌കിന് സാധിച്ചു.
Content Highlights: chinese scientist, face mask for detecting virus, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..