പ്രതീകാത്മക ചിത്രം | Photo: A.P.
ഒരു സമയം ആറര ലക്ഷം മൃഗങ്ങളെ പാര്‍പ്പിക്കാന്‍ കഴിയുന്ന 26 നിലകളിലായുള്ള പന്നി ഫാം പണിത് ചൈന. ഒരു വര്‍ഷത്തേക്ക് ഹുബെയ് പ്രവിശ്യയിലേക്ക് ഒരുമില്ല്യണ്‍ പന്നികളുടെ ഇറച്ചി ലഭ്യമാക്കാന്‍ ഈ ഫാമിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 'പന്നിക്കൊട്ടാരം' എന്നറിയപ്പെടുന്ന ഈ ഫാം ഒരൊറ്റ കെട്ടിടത്തിലൊരുക്കുന്ന ഏറ്റവും വലിയ പന്നിഫാമാണ്.
ഹുബെയ് പ്രവിശ്യയിലെ തെക്കന്‍ പ്രാന്തപ്രദേശമായ ഇസൗവിലാണ് ഈ പന്നി ഫാം സ്ഥിതി ചെയ്യുന്നത്. അതേസമയം, മൃഗങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ വലിയ തോതില്‍ പടരാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യവിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
താപനില നിയന്ത്രിക്കുന്ന സംവിധാനം ഈ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പന്നികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 30,000 ഓട്ടോമാറ്റിക് ഫീഡിങ് സ്പോട്ടുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള മാലിന്യം ബയോഗ്യാസ് നിര്‍മാണത്തിനാണ് ഉപയോഗിക്കുകയെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
2018-നും 2020-നും ഇടയില്‍ പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ പന്നിപ്പനിയെത്തുടര്‍ന്ന് 100 മില്യണ്‍ പന്നികളെ ചൈനയില്‍ കൊന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് വലിയ തോതില്‍ പന്നിയിറച്ചി ഉത്പാദനം കൂട്ടാന്‍ തീരുമാനിച്ചത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ പന്നിയിറച്ചിയുടെ പകുതിയും ചൈനയിലാണ് ഉപയോഗിക്കുന്നത്.
പുതിയ ഫാമില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പലഘട്ടങ്ങളായുള്ള അണുനശീകരണപ്രക്രിയയിലൂടെയും പരിശോധനകളിലൂടെയും കടന്നുപോകണമെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് വ്യക്തമാകുന്നു.
Content Highlights: china builds 26 storey pig palace, experts warn of increased risk of disease outbreaks, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..