ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാലും പ്രശ്‌നമുണ്ടാകുമോ?


വിറ്റാമിൻ ഡിയുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചിലപ്പോള്‍ സ്പ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്

പ്രതീകാത്മക ചിത്രം | Photo: Getty Images

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷികമായ വിറ്റാമിനുകളിലൊന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് വലിയോതിലുള്ള പ്രത്യാഘാതങ്ങളാണ് ആരോഗ്യത്തില്‍ ഉണ്ടാക്കുക. 76 ശതമാനത്തോളം ഇന്ത്യക്കാര്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സായി കണക്കാക്കിയിരിക്കുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചിലപ്പോള്‍ സ്പ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍, ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമായി എത്തിയാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിറ്റാമിൻ ഡിയുടെ അളവ് ക്രമാതീതമായി വർധിക്കുന്നത് ശരീരത്തിൽ കാൽസ്യം അടിഞ്ഞ് കൂടുന്നതിന് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെ തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ രോഗങ്ങള്‍

വിറ്റാമിന്‍ ഡി ശരീരത്തില്‍ അധികമായി എത്തിയാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇങ്ങനെയുള്ള കാല്‍സ്യം ശ്വാസകോശത്തിലെ കോശങ്ങളില്‍ അടിഞ്ഞുകൂടും. ഇത് നെഞ്ച് വേദന, ചുമ, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.

ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍

കൂടുതല്‍ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളില്‍ വയറിളക്കത്തിനും ചിലപ്പോള്‍ മലബന്ധത്തിനും ഇത് വഴിവെക്കാം. ചിലപ്പോള്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാക്കിയേക്കും.

മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍

ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്നതിന് പുറമെ വിറ്റാമിന്‍ ഡി അധികമാകുന്നത് വിഷാദത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിഭ്രാന്തി, മതിഭ്രമം എന്നിവയിലേക്കും നയിച്ചേക്കാമെന്ന് അവര്‍ വ്യക്തമാക്കുന്നു.

വൃക്കകള്‍ തകരാറിലാകുന്നു

വിറ്റാമിന്‍ ഡി അധികമാകുന്നത് വൃക്കകളെയാണ് ഗുരുതരമായി ബാധിക്കുന്നത്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നത് മൂത്രത്തിലൂടെ കൂടുതല്‍ അളവില്‍ ജലം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാതെ, വൃക്കയില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാല്‍സ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റിപ്പിക്കും.

ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമാകുന്നതാണ് വൃക്കകള്‍ തകരാറിലാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിറ്റാമിന്‍ ഡി കുറയുന്നതും വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്.

Courtesy: Healthline.com, News 18.com

Content highlights: excess vitamin d in body, side effects of taking excess vitamin d


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented