ഭക്ഷ്യവിഷബാധ; വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയും പ്രശ്നമാകാം


അഞ്ജന ഉണ്ണികൃഷ്ണൻ

Representative Image| Photo: Mathrubhumi

കേരളത്തെ ഞെട്ടിച്ച് അടുത്തിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയൊരാളെക്കൂടി മരണത്തിലേക്ക് തള്ളിവിടാതിരിക്കേണ്ട കടമ ഹോട്ടലുടമകൾക്കുണ്ട്. വിശ്വസിച്ച്‌ എവിടെനിന്ന് ആഹാരം കഴിക്കുമെന്ന ഭയത്തിലാണ് മലയാളികൾ. എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്നും പ്രതിവിധിയായി ഹോട്ടലുകളിലും വീടുകളിലും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പരിശോധിക്കാം.

ഹോട്ടലുകൾ

  • തിരക്കുള്ള ഹോട്ടലിൽ ദിവസം 100 കിലോയിലധികം മാംസം ആവശ്യമുണ്ട്. ചിലസ്ഥാപനങ്ങളിൽ വൻതോതിൽ ഇവ വാങ്ങിസൂക്ഷിക്കുന്നു. പാകംചെയ്ത് സൂക്ഷിക്കുന്നവരും കുറവല്ല.
  • മാംസം നിശ്ചിതതണുപ്പിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നുണ്ട്. പലരും അങ്ങനെചെയ്യുന്നില്ല.
  • പാചകംചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾ വേണ്ടത്ര ശുചിത്വം പാലിക്കാറില്ല. ഇവരിൽനിന്ന്‌ ഭക്ഷണം മലിനമാകാം.
  • തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കേണ്ടതിനുപകരം പച്ചവെള്ളം ഒഴിക്കുന്ന രീതിയുണ്ട്. ഇതും അസുഖം വിളിച്ചുവരുത്തും.
  • ഭക്ഷ്യവിഷബാധയുടെ കാരണങ്ങൾ
  • മലിനജലം ഉപയോഗിക്കുക
  • ശുചിത്വമില്ലാതെ പാചകം ചെയ്യുക
  • വൃത്തിയില്ലാത്ത പാത്രങ്ങളിൽ ഭക്ഷണം പാചകംചെയ്യുക, സൂക്ഷിക്കുക
  • ഇറച്ചി, മീൻ, പാൽ, പാലുത്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണങ്ങൾ നിയന്ത്രിത ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക
ലക്ഷണങ്ങൾ

  • ഓക്കാനം, ഛർദി, വയറിളക്കം, പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവയറിന്റെ ഭാഗങ്ങളിൽ വേദന

വേണം, ധാർമികബോധം

ഭക്ഷണം കഴിക്കുന്നവരുടെ വയറുനിറയുന്നതിനൊപ്പം അത് നൽകുന്നവരുടെ മനസ്സും നിറയണം. വിഷാംശമില്ലാത്ത ഭക്ഷണം നൽകുന്നവർക്കേ അതിനുസാധിക്കൂ. നല്ലഭക്ഷണമേ നൽകാവൂ എന്ന ധാർമികബോധം ഓരോ ഉടമയ്ക്കുമുണ്ടാവണം.

വീട്ടിലെ ഫ്രിഡ്ജും വില്ലനായേക്കാം

  • പാകംചെയ്ത ഭക്ഷണം അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം മാറ്റിവെക്കാൻ
  • ദീർഘനേരം പുറത്ത് അശ്രദ്ധമായിവെച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
  • ഒരുതവണ ഫ്രിഡ്ജിൽവെച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ഫ്രിഡ്ജിൽ വെക്കരുത്.
  • ചോറ്, നോൺ-വെജ് കറികൾ എന്നിവയെല്ലാം കഴിവതും രണ്ടുദിവസത്തിനുള്ളിൽത്തന്നെ ഉപയോഗിച്ചുതീർക്കണം.
വില്ലൻ അറേബ്യൻ വിഭവങ്ങൾ

ഹോട്ടലുകളിലെ മാംസം ഫ്രീസറിൽ നിശ്ചിത തണുപ്പിൽ (-5 ഡിഗ്രി) സൂക്ഷിക്കുക. അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധകളിലെല്ലാം വില്ലൻ അറേബ്യൻ വിഭവങ്ങളാണ്‌. അറബിനാടുകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് നിശ്ചിതരീതിയുണ്ട്. അതുപഠിക്കാതെയാണ് കേരളത്തിൽ ഇത്തരം വിഭവങ്ങൾ പാകംചെയ്യുന്നത്. മയോണൈസ് രണ്ടുമണിക്കൂറിൽ കൂടുതൽ പുറത്തുവെക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാകംചെയ്ത ആഹാരം ഏറെനേരം തുറന്നുവെക്കരുത്.

വിനോദ് കുമാർ,

അസിസ്റ്റന്റ് കമ്മിഷണർ

ഭക്ഷ്യസുരക്ഷാവിഭാഗം

കോഴിക്കോട്

Content Highlights: everything you need to know about food poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented