അടിവയറിൽ കൊഴുപ്പ് അടിയുന്നവരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലെന്ന് പഠനം


Representative Images | Photo: Gettyimages.in

കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇപ്പോഴിതാ വയറിൽ കൊഴുപ്പടിയുന്നതും ഹൃദ്രോ​ഗസാധ്യത കൂട്ടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

മധ്യവയസ്കരായ 430,000 പേരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഏകദേശം അമ്പത്തിയേഴു വയസ്സിനുള്ളിൽ പ്രായമുള്ളവരായിരുന്നു ഏറെയും. പതിമൂന്നു വർഷത്തോളമായി ഇവരുടെ ആരോ​ഗ്യ വിവരങ്ങൾ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

ഇക്കാലത്തിനിടയിൽ 9,000 പേരെയാണ് ഹൃദ്രോ​ഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിവയറിലും അരക്കെട്ടിലും അമിതവണ്ണമുള്ളവർ മെലിഞ്ഞവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് ഹൃദ്രോ​ഗപ്രശ്നങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി.

അടിയവറിലെ അവയവങ്ങൾക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോ​ഗപ്രശ്നങ്ങൾ കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.അയോഡിപുപോ ഒ​ഗുൻടാഡെ പറഞ്ഞു. അമിതവണ്ണമില്ലാത്ത, എന്നാൽ അടിവയറിൽ കൊഴുപ്പടിഞ്ഞവരിലും ഈ സാധ്യതയുണ്ടെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ കഴിയുന്നവയാണ് അടിവയറിൽ അടിയുന്ന ഈ കൊഴുപ്പ്. അരക്കെട്ടിനു ചുറ്റുമുള്ള ഭാ​ഗങ്ങളിൽ കൊഴുപ്പടിയുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു തടയാനായി വ്യായാമവും ആരോ​ഗ്യകരമായ ഡയറ്റും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ​ഗവേഷകർ പറയുന്നു. വണ്ണം കുറയ്ക്കുന്നതിനേക്കാൾ പ്രധാനം അടിവയറിലെയും അരവണ്ണത്തിലെയും കൊഴുപ്പ് ഇല്ലാതാക്കുന്നതിലാണെന്ന് വ്യക്തമാക്കുകയാണ് പഠനം.

നേരത്തേ എത്തുന്ന ഹൃദയാഘാതത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു പഠനം പുറത്തുവന്നിരുന്നു. ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാത്തതും അമിതഭാരവും അലസമായ ജീവിതശൈലിയുമൊക്കെയാണ് ഇന്ത്യക്കാരിൽ ഹൃദയാഘാതം വർധിപ്പിക്കുന്നത് എന്നാണ് പഠനത്തിൽ വ്യക്തമാക്കിയത്.

ഇന്ത്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ.ബി ഹൈ​ഗ്രിവ് റാവുവിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ശരാശരി അമ്പത്തിയാറു വയസ്സു പ്രായമുള്ള രോ​ഗികളെയാണ് പഠനത്തിന് ആസ്പദമാക്കിയത്. അമിതവണ്ണം, നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ്, അലസമായ ജീവിതരീതി തുടങ്ങിയവയും ഹൃദയാഘാതം വർധിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയാഘാതമുണ്ടായ 95 ശതമാനം രോ​ഗികളും ഈ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു.

ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ അമിതവണ്ണം കുറയ്ക്കൽ, കർശനമായി ഡയബറ്റിസ് നിയന്ത്രിക്കൽ, ചിട്ടയായ വ്യായാമം തുടങ്ങിയവ പ്രധാനമാണെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ആരോ​ഗ്യകരമായ ഡയറ്റും ദിവസേനയുള്ള വ്യായാമവും നിർബന്ധമാക്കി അമിതവണ്ണം തടയുന്ന വിഷയത്തിൽ ക്യാംപയിനുകളടക്കം സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും പഠനത്തിൽ പറയുകയുണ്ടായി.

Content Highlights: every centimetre of excess belly fat raises heart failure risk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented