ലണ്ടന്‍: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) ഒരുങ്ങുന്നു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ പരിഗണിക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇ.സി.ഡി.സി) നിര്‍ദേശിച്ചതിനുപിന്നാലെയാണ് പ്രഖ്യാപനം. ഇതിനായി പുതിയ ആഭ്യന്തര യാത്രാമാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്ന് ഇ.യു. ജസ്റ്റിസ് കമ്മിഷണര്‍ ദിദിയര്‍ റെയ്ന്‍ഡേര്‍സ് പറഞ്ഞു.

വ്യക്തികളുടെ വാക്‌സിന്‍ വിവരങ്ങള്‍, രോഗമുക്തി നില, രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില എന്നിവ ഇതിന്റെ ഭാഗമാകും. നിര്‍ദിഷ്ട മാനദണ്ഡങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുതയ്ക്കായി സമയപരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് ബൂസ്റ്റര്‍ ഡോസിന് പ്രാധാന്യം നല്‍കും. അതേസമയം, ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമയപരിധി നിര്‍ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായിട്ടില്ല. ആറിനും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍പോലും നെഗറ്റീവ് പി.സി.ആര്‍. ടെസ്റ്റുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യാം.

എന്നാല്‍, ഇവര്‍ക്ക് രാജ്യത്ത് എത്തിയശേഷം കോവിഡ് പരിശോധന, ക്വാറന്റീന്‍ എന്നിവ വേണ്ടിവരും

Content Highlights: European union to extend the validity of Covid19 vaccines to nine months