Image credit: FB
ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്. വടുതല വാത്സല്യ ഭവന്‍ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ നിര്‍മിച്ചു നല്‍കിയ മാസ്‌കിന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന് വാത്സല്യം നിറഞ്ഞ സ്‌നേഹമായിരുന്നു മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
ഈ കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല, നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവര്‍ മാസ്‌ക് നല്‍കിയിട്ടുണ്ട്, വില്‍ക്കുകയല്ല ആ സ്‌നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ്സ് പോലെ വര്‍ണശബളമാണ് ഈ മാസ്‌കുകള്‍. കൊറോണക്കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാന്‍ ഈ മാസ്‌ക് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു - കളക്ടര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഈ സ്‌നേഹത്തിന്റെയും കരുതലിന്റെയും മുന്‍പില്‍ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഈ തിരക്കൊക്കെ ഒഴിഞ്ഞ് ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ എത്താം എന്ന വാക്കു നല്‍കിയാണ് കളക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Ernakulam district collector writes about face masks gift from kids, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..