Representative Image| Photo: Canva.com
ലണ്ടൻ: സാർസ് കോവിഡ് വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയ്ക്കുണ്ടാകുന്ന കോവിഡ് ബാധ ഗർഭസ്ഥശിശുക്കൾക്ക് വൈകല്യമുണ്ടാക്കുന്നതിനൊപ്പം തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകളിൽ മുറിവുകളുണ്ടാക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
എന്നാൽ, ഭ്രൂണങ്ങളിലുണ്ടാക്കുന്ന ആഘാതം വകഭേദങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ വ്യാപിച്ച വകഭേദങ്ങളാണ് കൂടുതൽ പ്രശ്നക്കാർ. പ്രത്യേകിച്ചും ഒമിക്രോണിന്റെ ഡെൽറ്റാ ഉപവകഭേദം.
പ്ലാസന്റയിൽ കണ്ടെത്തിയ മുറിവുകൾ ഗർഭസ്ഥശിശുക്കളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
വിയന്ന മെഡിക്കൽ സർവകലാശാലയിലെ ഗവേഷകർ കോവിഡ് ബാധിച്ച ഗർഭിണികളിൽ എം.ആർ.ഐ. സ്കാനിങ് വഴിയാണ് പഠനം നടത്തിയത്. 76-ലധികം ഭ്രൂണങ്ങൾ സ്കാനിങ്ങിന് വിധേയമാക്കി.
അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന പ്ലാസന്റ പൊതുവേ അന്യപദാർഥങ്ങൾ ഭ്രൂണത്തിലേക്കു കടക്കുന്നത് പ്രതിരോധിക്കും. എന്നാൽ, അതിനെയും അതിജീവിച്ചാണ് കോവിഡ് വൈറസുകൾ കടക്കുന്നതെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.
Content Highlights: effects of covid 19 in pregnancy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..