അര്‍ധരാത്രിയിൽ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും പുറകെയുണ്ട്


Representative Image | Photo: Gettyimages.in

ബോസ്റ്റണ്‍: അര്‍ധരാത്രി വൈകിയുള്ള ഭക്ഷണശീലം അമിതവണ്ണത്തിലേക്കും അരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പഠനം. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്ന 16 രോഗികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തിന് വിധേയരായവരില്‍ രണ്ട് തരം ഭക്ഷണശീലം ക്രമീകരിച്ചുകൊണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഒരു വിഭാഗം ആളുകള്‍ക്ക് കൃത്യസമയത്തിന് ആഹാരം നല്‍കിയും അടുത്ത സംഘത്തിന് 4 മണിക്കൂറിന് ശേഷം നല്‍കിയുമാണ് പഠനം പൂര്‍ത്തിയാക്കിയത്. ഫലത്തിൽ ഒരുവിഭാഗം കൃത്യസമയത്ത് കഴിക്കുമ്പോൾ മറുവിഭാഗം വൈകി കഴിക്കും.



തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് വൈകി കഴിക്കുന്നവരില്‍ അമിതവണ്ണസാധ്യതയും ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതായും വ്യക്തമായത്. ഇത്തരം അവസ്ഥകള്‍ മനുഷ്യശരീരത്തില്‍ കലോറികള്‍ കൂടുന്നതിനും ചയാപചയ പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതായും പഠനത്തില്‍ നിന്നും വ്യക്തമായി.

Also Read

ദിവസങ്ങൾക്കുള്ളിൽ വീണ്ടുമെത്തുന്ന പനി , ...

സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ...

ലക്ഷത്തിലധികം കുഞ്ഞുങ്ങൾ പിറന്നുവീണ കൈകൾ; ...

കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം; ആശങ്ക വേണ്ട, ...

നിത്യവും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ...

വൈകി കഴിക്കുന്നയാളുകളിൽ വിശപ്പിനെ സ്വാധീനിക്കുന്ന കെമിക്കലുകളായ ലെപ്റ്റിൻ, ഗ്രെലിൻ എന്നിവയിൽ വലിയ മാറ്റം ചെലുത്തുന്നു എന്നും അത് വീണ്ടും കഴിക്കാനുള്ള ആസക്തി വർധിപ്പിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ഭക്ഷണം മതിയായി എന്ന് തോന്നിക്കുന്ന ലെപ്റ്റിന്റെ തോത് വൈകി കഴിക്കുന്നവരിൽ‌ കുറവാണ് കണ്ടെത്തിയത്. ഈ വിഭാഗത്തിൽ കലോറി എരിക്കുന്നതിന്റെ തോതും പതിയെയായിരുന്നു

Content Highlights: eating after midnight raises cravings and lowers calories burnt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented