മരുന്ന് ക്ഷാമം; കോഴിക്കോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന്റെ കണക്കെടുക്കുന്നു


കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഫണ്ടുപയോഗിച്ച് വാങ്ങിയ മരുന്നിന്റെ കണക്ക് പ്രത്യേകമായെടുക്കും.

പ്രതീകാത്മക ചിത്രം (Photo: Satheesh kumar K.B)

കോഴിക്കോട്: മരുന്നുക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളുടെ മരുന്നിന്റെ കണക്കെടുപ്പ് തുടങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. രണ്ടുബാച്ചുകളായാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെയുള്ള ആശുപത്രികളില്‍ പരിശോധന നടത്തുന്നതെന്നതെന്ന് ഡോ. വി. ഉമ്മര്‍ഫാറൂഖ് പറഞ്ഞു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഫണ്ടുപയോഗിച്ച് വാങ്ങിയ മരുന്നിന്റെ കണക്ക് പ്രത്യേകമായെടുക്കും. അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റോക്ക് പുനഃക്രമീകരണം നടത്താനാണ് തീരുമാനം.

ചില ആരോഗ്യകേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ മരുന്ന് തീര്‍ന്നാല്‍ വന്‍ പ്രതിസന്ധിയുണ്ടാവുമെന്നതാണ് അവസ്ഥ. തിരുവള്ളൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 3.91 ലക്ഷം രൂപ മരുന്നുവാങ്ങാന്‍ അനുവദിച്ചിരുന്നു. ഈ തുക തീര്‍ന്നാല്‍ മരുന്നുക്ഷാമം വീണ്ടുമുണ്ടാവുമെന്നതാണ് മറ്റൊരു പ്രശ്‌നം.

വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഓര്‍ക്കാട്ടേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അഞ്ചുലക്ഷംരൂപ മരുന്നുവാങ്ങാന്‍ അനുവദിച്ചതില്‍ നാലുലക്ഷവും ചെലവഴിച്ചു. സാധാരണഗതിയില്‍ ഈ സമയത്ത് ലോക്കല്‍ പര്‍ച്ചേസ് നടത്തി മരുന്ന് വാങ്ങാറില്ല. സാമ്പത്തികവര്‍ഷാവസാനം മരുന്ന് വിതരണം കുറയുമ്പോഴാണ് സ്വന്തംഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങുക. തുക ഏതാണ്ട് തീര്‍ന്നതോടെ അടിയന്തരഘട്ടങ്ങളില്‍ എങ്ങനെ മരുന്ന് വാങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മരുന്ന് വാങ്ങാന്‍ ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും അനുമതി കിട്ടി മരുന്ന് വാങ്ങാന്‍ തുടങ്ങിയിട്ടില്ല. ചങ്ങരോത്ത് ആറ്ുലക്ഷവും പെരുവണ്ണാമൂഴി മൂന്നുലക്ഷവും മരുന്ന് വാങ്ങാന്‍ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. രണ്ടിടത്തും അനുമതിയായി വാങ്ങാന്‍ കാത്തിരിക്കുകയാണ്.

നിറയെ വീഴ്ചകള്‍

ഓഗസ്റ്റിലാണ് അടുത്ത സാമ്പത്തികവര്‍ഷം വേണ്ട മരുന്നുകളുടെ ലിസ്റ്റ് കൊടുക്കുക. ജനുവരിയില്‍ ടെന്‍ഡര്‍ നടത്തി ഏപ്രിലോടെത്തന്നെ കമ്പനികള്‍ മരുന്നുവിതരണം തുടങ്ങും. ഈ രീതിയില്‍ തുടര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാവില്ല. എല്ലാ രണ്ടുമാസത്തിലും ഫാര്‍മസിസ്റ്റുകളുടെ അവലോകനയോഗം നടത്താറുണ്ടായിരുന്നു. സോഫ്റ്റ്വേര്‍ വഴി സ്റ്റോക്ക് വിവരം മനസ്സിലാക്കാമെന്ന് പറഞ്ഞാണ് അവലോകനയോഗങ്ങള്‍ നിര്‍ത്തലാക്കിയത്. പക്ഷേ സോഫ്റ്റ് വേറിലെ വിവരങ്ങളില്‍ കൃത്യമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പ്രതിസന്ധിയിലാവുന്നത് സാധാരണക്കാര്‍

ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കൊളസ്ട്രോളിനുമൊക്കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വന്ന് പതിവായി മരുന്ന് വരുന്ന ഒട്ടേറെപ്പേരുണ്ട്. പുറത്ത് വിലകൂടുതലായതിനാല്‍ ആളുകള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. വലിയതുക കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥവരുമ്പോള്‍ പലരും മരുന്നുകഴിക്കുന്നത് നിര്‍ത്തിവെക്കും. അത് അവര്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് വളരെ സാധാരണക്കാരെയാണ് മരുന്നുക്ഷാമം രൂക്ഷമായി ബാധിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

Content Highlights: drug shortage, government hospitals, kozhikode, health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented