Representative Image | Photo: Gettyimages.in
തൃശ്ശൂര്‍: ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങളെ മരുന്നുപട്ടികയിലാക്കിയതിനെതിരേ നിര്‍മാതാക്കള്‍ കോടതിയില്‍. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളുടെ സംഘടന നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. സര്‍ജിക്കല്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കേസ് ജനുവരിയിലേക്കുമാറ്റി. ഇതിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
രണ്ടുവര്‍ഷംമുമ്പ് ചില പരിശോധനാ ഉപകരണങ്ങളെ മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴും സംഘടന പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍, നെബുലൈസറുകള്‍, രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം, ഗ്ലൂക്കോ മീറ്ററുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ മരുന്നുപട്ടികയിലാക്കിയത്.
നേരത്തേ ബൈപ്പാസ് സ്റ്റെന്റ്, കൃത്രിമ മുട്ടുഘടകങ്ങള്, ഇന്ട്രാവോക്കുലര് ലെന്‍സ് തുടങ്ങി 11 ഉപകരണങ്ങളെ പലപ്പോഴായി മരുന്നുപട്ടികയില്പ്പെടുത്തിയിരുന്നു. മരുന്നുപട്ടികയിലാകുന്നതോടെ ഇവയുടെ വിലയിലും ഗുണത്തിലും വിതരണത്തിലും നിയന്ത്രണംവന്നേക്കും. സ്റ്റെന്റുകളുടെ വിലയില്‍ ഇത്തരത്തിലേര്പ്പെടുത്തിയ കുറവ് രോഗികള്‍ക്ക് ആശ്വാസമായിരുന്നു.
എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുപട്ടികയിലാക്കുന്ന ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയിലാണു പുറത്തിറക്കിയത്. ഇതില്‍ ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചു വരികയുമാണ്.
Content Highlights: Drug Manufacturers moving to court, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..