പ്രതീകാത്മക ചിത്രം | Photo: A.P.
കണ്ണൂര്‍: മദ്യപാനം കാന്‍സറിന് കാരണമാകും, പുകവലിപോലെ. മദ്യപിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ലോകാരോഗ്യ സംഘടനയാണ്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്.സി.) മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ്പ് ഒന്ന് പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.
പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
കുറഞ്ഞ അളവിലെ മദ്യപാനം സുരക്ഷിതമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നുമില്ല. അളവു കൂടിയാലും കുറഞ്ഞാലും അപകടംതന്നെ. മദ്യം ഏഴു കാന്‍സറുകള്‍ക്ക് പ്രേരകമാവുന്നെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പറയുന്നത്. വന്‍കുടലും മലാശയവും, കരള്‍, കണ്ഠനാളവും (ഫാരിങ്ങ്സ്) ശബ്ദനാളവും(ലാരിങ്ങ്സ്), അന്നനാളം, വായ, പാന്‍ക്രിയാസ്, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഇതില്‍പ്പെടുന്നത്. ലിവര്‍ സിറോസിസ്, ജീവിതശൈലി രോഗങ്ങള്‍, മദ്യത്തോടുള്ള വിധേയത്വം, ആത്മഹത്യ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെയും.
മദ്യം ഉണ്ടാക്കുന്ന ദുരന്തം
20-39 പ്രായക്കാരില്‍ 13.5 ശതമാനം മരണത്തിന് വഴിവെക്കുന്നത് മദ്യപാനം. മദ്യപാനംമൂലം വര്‍ഷം 7,40,000 പുതിയ അര്‍ബുദരോഗികളാണുള്ളത്.
അപകടം വരുന്ന വഴി
ആല്‍ക്കഹോള്‍ ശരീരത്തില്‍ വിഘടിച്ച് ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡാണ് കാന്‍സറിന് കാരണമാവുന്നത്. അത് കോശങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കും. ഡി.എന്‍.എ.ക്കും പ്രോട്ടീനിനും നാശമുണ്ടാക്കും. അവയങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരങ്ങളെ നശിപ്പിക്കും.
Content Highlights: world health organization, drinking habit may leads to seven types of cancer, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..