.jpg?$p=9d55f0b&f=16x10&w=856&q=0.8)
പുസ്തക പ്രകാശനത്തിൽ നിന്ന്
ഡോ. അരുൺ ഉമ്മൻ രചിച്ച 'മസ്തിഷ്കം പറയുന്ന ജീവിതം ' എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. വിവിധ രോഗങ്ങളുടെ കാരണവും പരിഹരാവും സരസമായി ഇതിൽ പ്രതിപാദിക്കുന്നു.
കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനാണ് ഡോ.അരുൺ ഉമ്മൻ. അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ സങ്കീർണതകളും കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയും പുസ്തകത്തിൻ്റെ പ്രതേകതയാണ് എന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരനാണ് പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നുണ്ട്.
കൊല്ലത്തെ പിബുക്ക്സ് ആണ് പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്. വില 280 രൂപ.
Content Highlights: dr arun oommen book
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..