നായയുടെ കടിയേറ്റാൽ മുറിവ് തുറന്ന രീതിയിൽതന്നെ ആശുപത്രിയിൽ എത്തിക്കണം


കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം.

ഫോട്ടോ: അഖിൽ ഇ.എസ്.

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ 11 പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച തിരുവല്ലയിലെ പക്ഷിരോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പേ വിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധനടപടികൾ ആരംഭിച്ചു. തെരുവുനായകൾക്കും വളർത്തുനായകൾക്കും പ്രതിരോധ കുത്തിവെയ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചു.

പാലായിൽനിന്നുള്ള പ്രത്യേകസംഘമാണ് കുത്തിവെയ്പ് നൽകുന്നത്. കടിേയറ്റവരുടെ ചികിത്സാചെലവ് പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു. കടിയേറ്റ ഒരാൾക്കും ഭീതിവേണ്ടെന്നും മുഴുവൻ സംരക്ഷണവും നൽകുവാൻ പ്രത്യേക കമ്മിറ്റി തീരുമാനിച്ചതായും അവർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ തലയോലപ്പറമ്പ് ഉമ്മാംകുന്ന് മുതൽ വടയാറ് ഭാഗം വരെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.ഐ. തലയോലപ്പറമ്പ് കുഴികണ്ടത്തിൽ മാത്യു പി.ജോസഫ്(54) പാൽ വാങ്ങാൻ പോയപ്പോഴാണ് നായയുടെ കടിയേറ്റത്.

വടയാർ കിഴക്കേ വാണിയംകുന്നത്ത് ഉഷ, വടയാർ സ്വദേശികളായ അപ്പുക്കുട്ടൻ, ജോസഫ്, അജിൻ, തലയോലപ്പറമ്പ് കോലത്താർ പുത്തൻപുരയിൽ പി.ജെ. തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), കോലത്താർ കോലേഴത്ത് ദിവ്യ(32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ (54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസകുട്ടി ജോസ്(67), കോരിക്കൽ തയ്യിൽ ആനന്ദ് ടി.ദിനേശ് (26) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ തങ്കച്ചന്റെ മുഖത്തിനാണ് കടിയേറ്റത്. ആളുകളെ കടിച്ച നായ പിന്നീട് വണ്ടി ഇടിച്ച് ചാകുകയായിരുന്നു.

രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു; സംഭവം മെഡിക്കൽ കോേളജ് വളപ്പിൽ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോേളജിൽ കാൻസർ വിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്ന തിരുവാതുക്കൽ സ്വദേശിനിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു. കടുത്തുരുത്തി ഞീഴൂർ ഇടാട്ട് പറമ്പിൽ ഷൈജുവിനെ(40)യാണ് തെരുവുനായ കടിച്ചത്‌. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവാണ് മെഡിക്കൽ കോേളജിൽ ചികിത്സയിൽ കഴിയുന്നത്. മോർച്ചറിയുടെ ഗേറ്റിെനതിർവശത്തെ ബേക്കറിയിൽനിന്ന് വെള്ളം വാങ്ങി വരുമ്പോഴാണ്, യാതൊരു പ്രകോപനവുമില്ലാതെ നായ കടിച്ചത്. വലതുകാൽമുട്ടിൽ കടിച്ച നായ പാന്റ്സ്‌ കടിച്ചുകീറി. പാന്റ്‌സിൽ കടിച്ചുപിടിച്ചിരുന്ന നായയെ മറ്റൊരാൾ എറിഞ്ഞോടിക്കുകയായിരുന്നു. മെഡിക്കൽ കോേളജ് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച ഷൈജുവിന് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്തു.

നായ കടിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചുവേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം.
  • കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവകൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയിൽതന്നെ ആശുപത്രിയിൽ എത്തിക്കുക. മുറിവിൽനിന്നുള്ള രക്തസ്രാവം അഞ്ചുമിനിറ്റുകൊണ്ട്‌ നിലയ്ക്കും. ചിലരിൽ രക്തസ്രാവം കൂടുതൽനേരം നീണ്ടുനിൽക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവിൽ നല്ല വൃത്തിയുള്ള തുണിയോ മറ്റോകൊണ്ട് അമർത്തി പിടിക്കുക.
  • നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്തതരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം.
  • ത്വക്ക് തുളഞ്ഞുകയറുന്നതരത്തിലുള്ള തീവ്രതയേറിയ കടി, മാന്തൽ, (പ്രത്യേകിച്ച് തലച്ചോറിനോടു ചേർന്നുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ) തൊലി പോയിടത്ത് നക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എത്രയും പെട്ടെന്നു പ്രതിരോധ കുത്തിവെയ്പ് എടുക്കണം. ഇതിനുപുറമേ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിൻ നൽകണം.
  • •തെരുവുനായ ആണെങ്കിൽ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവെയ്പും എടുക്കണം. എല്ലാ പ്രായക്കാർക്കും കുത്തിവെയ്പിന്റെ ഡോസ് ഒന്നാണ്. ഗർഭിണിയാണെങ്കിലും കുത്തിവെയ്പ്‌ എടുക്കാൻ മടി കാണിക്കരുത്. കുട്ടികളുടെ വാക്‌സിനേഷൻ കര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഡോക്ടറുടെ സഹായം തേടണം.
വിവരങ്ങൾക്ക്

-ഡോ. ബിനാഷ അമർജ്യോതി, പ്രാഥമിക ആരോഗ്യകേന്ദ്രം, അറുനൂറ്റിമംഗലം.

Content Highlights: dog bite treatment, rabies vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented