പൊതുജനങ്ങളില്‍ നിന്നും പ്രതികരണമാരായാന്‍ മൈക്ക് കൈമാറുമ്പോഴും തിരിച്ച് സ്വന്തം കമന്റ് എടുക്കുമ്പോഴും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മ നിര്‍ദ്ദേശിക്കുന്നു.

ജോലിയിലെ റിസ്‌ക് പരിഗണിക്കേണ്ടതാണ്. കൊറോണ ഭീതി ഏത് വിധത്തിലാണ് ജനജീവിതത്തെ ബാധിക്കുന്നത് എന്നുചോദിച്ചറിയുന്നത് ഇന്ന് ടി.വിയില്‍ കണ്ടു. ഒരു മീറ്റര്‍ അകലം പാലിക്കുക എന്നത് ഇവിടെയും ബാധകമാണ്. നിങ്ങള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നവരില്‍ ആരെങ്കിലും രോഗവാഹകരുണ്ടോ എന്നറിയില്ല. മതിയായ സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജോലിചെയ്യുക. കാരണം മാധ്യമപ്രവര്‍ത്തകരാണ് നിങ്ങള്‍, ഞങ്ങളുടെ പ്രഥമപരിഗണനയും നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനാണ് എന്നും ഡോക്ടര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മ പറയുന്നു.

മൈക്കിലേക്ക് തുപ്പല്‍കണങ്ങള്‍ തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വൈറസ് വ്യാപിക്കാന്‍ ഇത് മതി. മാത്രമല്ല ഇന്ററാക്ഷന്‍ പോലുള്ള പരിപാടികളില്‍ മൈക്ക് കൈമാറുന്നതും അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Content Highlights: doctors whatsapp group advises media persons over corona reporting