വൈദ്യശാഖ ഏതായാലും ഡോക്ടർമാർക്ക് തുല്യശമ്പളം നൽകണം


ജി. രാജേഷ്‌കുമാർ

വിവേചനം പാടില്ലെന്ന് സുപ്രീംകോടതി

Representative Image| Photo: GettyImages

തൃശ്ശൂർ: ഏതു വൈദ്യശാഖയായാലും ഡോക്ടർമാർക്ക് ശമ്പളം നൽകുന്നതിൽ വിവേചനം പാടില്ലെന്ന് സുപ്രീംകോടതി വിധി. സർക്കാർ സർവീസിൽ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ എന്നീ വിഭാഗങ്ങളിലെ(ആയുഷ് വിഭാഗം) ഡോക്ടർമാർക്ക് അലോപ്പതി ഡോക്ടർമാർക്ക് തുല്യമായ ശമ്പളം നൽകാൻ ഇനി സംസ്ഥാനങ്ങൾ നിർബന്ധിതരാകും.

കേന്ദ്രസർവീസിൽ നിലവിൽ എല്ലാ ചികിത്സാപദ്ധതിയിലും ഒരേ കേഡറിലുള്ള ഡോക്ടർമാരുടെ ശമ്പളം തുല്യമാണ്. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സുപ്രീംകോടതി വിധിക്കു മുമ്പുതന്നെ ശമ്പളതുല്യത നിലവിലുണ്ട്. വിധി വന്നശേഷം ബിഹാർ മന്ത്രിസഭ ഇതു നടപ്പാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.

ഉത്തരഡൽഹിയിലെ ഒരു സംഘം ആയുഷ് ഡോക്ടർമാർ നടത്തിയ നിയമപോരാട്ടമാണ് സുപ്രീംകോടതി ഉത്തരവിന് കാരണമായത്. ഇവരുടെ ആവശ്യം ആദ്യം ശരിവച്ചത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലായിരുന്നു. ഈ വിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ പോയെങ്കിലും അത് തള്ളി. തുടർന്നാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ഹൃഷികേശ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.

ആയുഷ് ആയാലും അലോപ്പതി ആയാലും ഡോക്ടർമാർ ചെയ്യുന്ന ജോലി ഒരേപോലെയാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം പൗരൻമാർക്കിടയിൽ ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല. എന്നാൽ, ചില സാഹചര്യങ്ങളിൽ വിവേചനം അനിവാര്യമാണ്. എന്നാൽ, ഈ കേസിൽ അത്തരത്തിലുള്ള വിവേചനം ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. തുല്യശമ്പളം നൽകുമ്പോൾ കേസിൽ കക്ഷികളായ ഡോക്ടർമാർക്ക് എട്ടാഴ്ചക്കകം കുടിശ്ശികത്തുക നൽകണമെന്നും ഉത്തരവുണ്ട്. ട്രിബ്യൂണൽവിധി വന്ന ദിവസം മുതലുള്ള കുടിശ്ശികത്തുകയാണ് നൽകേണ്ടത്.

കേരളത്തിൽ വലിയ അന്തരം

കേരളത്തിൽ ഒരു ആയുർവേദഡോക്ടർ 15 വർഷം ജോലി ചെയ്യുമ്പോഴാണ് അലോപ്പതി ഡോക്ടർമാരുടെ എൻട്രി കേഡറിലെ ശമ്പളത്തിനൊപ്പം എത്തുക.

ശമ്പളക്കമ്മിഷനിലും അലോപ്പതിയെയും ആയുർവേദത്തെയും രണ്ടായിട്ടാണ് പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകത്തിലും കേരളത്തിലുള്ളയത്ര അന്തരം ഇരു വിഭാഗങ്ങളും തമ്മിലില്ല. 55,200-1,15,300 എന്നതാണ് ആയുർവേദ ഡോക്ടറുടെ തുടക്ക സ്കെയിൽ. അലോപ്പതിയിൽ ഇത് 63,700-1,23,700 ആണ്.

ദേശീയ ആരോഗ്യനയത്തിലും പറഞ്ഞ കാര്യം

ആയുർവേദത്തോട് വിവേചനം പാടില്ലെന്ന് ദേശീയ ആരോഗ്യനയത്തിലും പറഞ്ഞിട്ടുള്ളതാണ്. ശമ്പളത്തിൽ വലിയ വ്യത്യാസമുള്ള കേരളത്തിൽ തുല്യത നടപ്പാക്കണം.

-ഡോ.ആർ. കൃഷ്ണകുമാർ,
സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ

Content Highlights: Doctors should be paid equal salaries says Supreme Court of India, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented