Representative Image | Photo: Gettyimages.in
ന്യൂഡൽഹി: രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന ഒറ്റക്കാരണത്താൽമാത്രം മെഡിക്കൽ പിഴവിന് ഡോക്ടർക്കുമേൽ ഉത്തരവാദിത്വം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഡോക്ടർ യുക്തിസഹമായ പരിചരണം നൽകേണ്ടതുണ്ട്. എന്നാൽ, പ്രശ്നങ്ങൾ അതിജീവിച്ച് രോഗി വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പുനൽകാൻ ആർക്കും സാധിക്കില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡോക്ടർക്ക് ആവശ്യമായ നൈപുണ്യം ഇല്ലാതിരിക്കുകയോ ഒരു പ്രത്യേക കേസിൽ കഴിവ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ബാധ്യത ചുമത്താനാവുകയെന്നും കോടതി പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സയ്ക്കിടെ ഭർത്താവ് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരേ ഭാര്യ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
Content Highlights: doctors cant be held liable for error of judgment in reasonable course of treatment says sc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..